
നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫൻ എത്തുന്ന ചിത്രമാണ് മെറി ബോയ്സ്. മാജിക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് ലിസ്റ്റിൻ. ഒപ്പം ടീമിനൊപ്പമുള്ള ഫോട്ടോയും പങ്കിട്ടിട്ടുണ്ട്. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് മെറി ബോയ്സ് ലെ നായിക മെറിയായെത്തുന്നത്. വണ്‍ ഹാര്‍ട്ട്, മെനി ഹര്‍ട്സ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർഡിഎക്സ് പോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ്, സൗണ്ട് ഡിസൈൻ സച്ചിൻ, ഫൈനൽ മിക്സ് ഫൈസൽ ബക്കർ, ആർട്ട് രാഖിൽ, കോസ്റ്റ്യൂം മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.
പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ന്‍മെന്‍റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് ബ്രിങ്ഫോർത്ത്, ഡിസൈൻസ് റോക്കറ്റ് സയൻസ്, ടൈറ്റിൽ ഡിസൈൻ വിനയ തേജസ്വിനി, വിഎഫ് എക്സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ മാജിക് ഫ്രെയിംസ് റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ