
സൈജു കുറുപ്പ്, അജു വർഗീസ്, ടി ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലർക്ക്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ പാർത്ഥിപനും മലയാളത്തിലെ ഇരുപതോളം സംവിധായകരും ചേർന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ അവരുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്. വളരെ കാലിക പ്രാധാന്യമുളള വിഷയമാണ് എം എ നിഷാദ് 'ലർക്കി'ലൂടെ പറയുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ 'ലർക്ക്' ഇതിനോടകം തന്നെ ഈ പേരു കൊണ്ട് ചർച്ചയായിട്ടുണ്ട്.
പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യ മനോജ്, സ്മിനു സിജോ, രമ്യ പണിക്കർ, ബിന്ദു പ്രദീപ്, നീത മനോജ്, ഷീജ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീന സജികുമാർ, ഭദ്ര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
തിരക്കഥ സംഭാഷണം ജുബിൻ ജേക്കബ്, ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി ഗണേശ് മാരാർ, സംഗീതം മിനീഷ് തമ്പാൻ, ഗാനരചന മനു മഞ്ജിത്ത്, ഗായകർ സുധീപ് കുമാർ, നസീർ മിന്നലെ, എം എ നിഷാദ്, സൗണ്ട് ഡിസൈൻ ജുബിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ ഷെമീർ പായിപ്പാട്, ഫിനാൻസ് കൺട്രോളർ നിയാസ് എഫ് കെ, ഗ്രാഫിക്സ് ഷിറോയി ഫിലിം സ്റ്റുഡിയോ, വിതരണം മാൻ മീഡിയ, സ്റ്റുഡിയോ ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് ഏരീസ് വിസ്മയ, സ്റ്റിൽസ് അജി മസ്കറ്റ്, ഡിസൈൻ യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ടാഗ് 360, പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ