എപ്പോഴായിരിക്കും ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം?, അപ്‍ഡേറ്റ് പുറത്ത്

Published : Aug 06, 2023, 12:19 PM IST
എപ്പോഴായിരിക്കും ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം?, അപ്‍ഡേറ്റ് പുറത്ത്

Synopsis

ബാബു ആന്റണിയും രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ വിജയത്തോടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്‍യുടെ പുതിയ ചിത്രം 'ലിയോ'യുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രേക്ഷകശ്രദ്ധയിലുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തായിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീത്രീകരണം എപ്പോഴായിരിക്കും എന്ന അപ്‍ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'തലൈവര്‍ 171' എന്ന് വിശേഷണപ്പേരുള്ള ചിത്രം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടി ജെ ജ്ഞാനവേലിന്റെ ചിത്രത്തിനു ശേഷമാകും രജനികാന്ത് ലോകേഷ് കനകരാജിനൊപ്പം ചേരുക. നവംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെയാകും രജനികാന്ത് ലോകേഷ് കനകരാജിന് ഇപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാബു ആന്റണിയും രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും