'ഒരു ചെറിയ ഉന്ത്' ; ഉണ്ണി മുകുന്ദന്‍റെ നല്ല വാക്കുകളോട് പ്രതികരിച്ച് ടിജി രവി

Published : Aug 06, 2023, 12:11 PM IST
'ഒരു ചെറിയ ഉന്ത്' ;  ഉണ്ണി മുകുന്ദന്‍റെ നല്ല വാക്കുകളോട് പ്രതികരിച്ച് ടിജി രവി

Synopsis

റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പ്രതികരണം ടിജി രവി നടത്തിയത്. അത് വലിയ സംഭവമേ അല്ലെന്നാണ് ടിജി രവി പറയുന്നത്. 

കൊച്ചി: താന്‍ സിനിമയില്‍ എത്താന്‍ നടന്‍ ടിജി രവി കാരണമായിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിട്ടുണ്ട്. മാളികപ്പുറം വിജയത്തിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്‍റെ സിനിമ കരിയറില്‍ വഴിത്തിരിവായത് അതിന് കാരണമായത് ടിജി രവിയാണ് എന്നാണ് ഉണ്ണിമുകുന്ദന്‍ മുന്‍പ് കൌമുദിയുടെ അഭിമുഖത്തില്‍ പറഞ്ഞത്. 

ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടന്‍ ടിജി രവി ഇപ്പോള്‍. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പ്രതികരണം ടിജി രവി നടത്തിയത്. അത് വലിയ സംഭവമേ അല്ലെന്നാണ് ടിജി രവി പറയുന്നത്. 

ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോൾ വലിയ കാര്യമില്ല. കാരണം ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടി ഒരു റിക്വസ്റ്റ് വന്നു. ഉണ്ണി മുകുന്ദനെ പരിചയമുള്ള എന്‍റെ ഒരു സുഹൃത്ത് ഉണ്ട് അദ്ദേഹം വഴിയായിരുന്നു ഇത്. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. 

ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട്  കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്‌മരിക്കുന്നതില്‍ ഒരു സന്തോഷമുണ്ടെന്നും ടിജി രവി പറയുന്നു. 

ആര്‍ക്കും എന്തെങ്കിലും വേഷം വേണമെന്ന് പറഞ്ഞ് ആരെയും സമീപിക്കാറില്ല. സ്വന്തം മകന് പോലും ഒരു വേഷം വാങ്ങി നല്‍കിയിട്ടില്ല. പക്ഷെ അഭിനയിക്കാന്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ടിജി രവി അഭിമുഖത്തില്‍ പറയുന്നു. 

അടുത്തിടെ ഇറങ്ങിയ ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ടിജി രവി എത്തിയത്. ചിത്രം ഏറെ പ്രേക്ഷക പ്രീതിയും നേടിയിരുന്നു. . ഹ്രസ്വചിത്രങ്ങളിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണത്തോടെ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്.

പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വസിഷ്ഠ് വസു (മിന്നൽ മുരളി ഫെയിം), റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര തുടങ്ങിയ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്. നർമ്മത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.

റിയലായും റീലിലും ഒരേ ആഴ്ചയില്‍ രണ്ട് തവണ വിവാഹം കഴിച്ച ആലിയ; സംഭവം ഇങ്ങനെ.!

'മരിച്ച കൊല്ലം സുധിയെപ്പോലും വെറുതെവിട്ടില്ല ചെകുത്താന്‍' ; പൊലീസ് പൊട്ടന്മാര്‍ അല്ലല്ലോയെന്ന് ബാല.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'