ഒടുവില്‍ ലിയോ നിര്‍ദ്ദേശിക്കുന്നു, 'യുദ്ധത്തിന് തയ്യാറാകൂ', പോസ്റ്ററുകളിലെ വാചകങ്ങളുടെ അര്‍ഥമെന്ത്?

Published : Sep 20, 2023, 07:35 PM ISTUpdated : Sep 24, 2023, 08:26 AM IST
ഒടുവില്‍ ലിയോ നിര്‍ദ്ദേശിക്കുന്നു, 'യുദ്ധത്തിന് തയ്യാറാകൂ', പോസ്റ്ററുകളിലെ വാചകങ്ങളുടെ അര്‍ഥമെന്ത്?

Synopsis

വിജയ്‍യുടെ ലിയോയുടെ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്ക്. ആകാംക്ഷയുയര്‍ത്തി ലിയോയുടെ പോസ്റ്ററുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലിയോയുടെ പുതിയ പോസ്റ്റര്‍ കണ്ട് താരത്തിന്റെ ആരാധകര്‍ ആവേശത്തിലുമാണ്.

ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയിരുന്നത് യുദ്ധം ഒഴിവാക്കൂ എന്നായിരുന്നു. ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നാണ് പിന്നീട് വിജയ് സിനിമയുടേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്. ഇന്നത്തെ പോസ്റ്ററില്‍ ശാന്തതയോടെയിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററുകളിലെ വാചകങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആക്ഷൻ പ്രാധാന്യമുള്ള ഒരു ചിത്രം തന്നെയാകും ലിയോ എന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് ലിയോയില്‍ വേഷമിടുന്ന ഒരു താരമായ ബാബു ആന്റണി സൂചനകള്‍ നല്‍കിയിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ' എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. വിജയ്‍യുമായി യൂണീക്കായി ചില രംഗങ്ങളില്‍ താൻ ഉണ്ടാകുമെന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു. സംവിധാനം മികച്ച ഒന്നായിരിക്കും ലിയോയുടേത്. സമാനമായവയില്‍ നിന്ന് വ്യത്യസ്‍തമായിരിക്കും ലിയോ. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും താൻ ഉണ്ടാകും എന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.

മറ്റൊരു പ്രത്യേക തൃഷ നായികയാകുന്നുവെന്നതാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നായികയാകുന്നത്. ഗൗതം വാസുദേവ് മേനോൻ പ്രധാന കഥാപാത്രമായി ലിയോയിലുണ്ട്. അര്‍ജുൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, മൻസൂര്‍ അലി ഖാൻ, മനോബാല, സാൻഡി മാസ്റ്റര്‍, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു.

Read More: ഗോസിപ്പുകള്‍ക്കിടെ കുടുംബത്തോടൊപ്പം നവ്യാ നായര്‍, ഫോട്ടോയില്‍ നിറഞ്ഞ് ചിരിച്ച് നടി, ആശ്വാസമായെന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സ്‍പാ' കഥയില്ലാത്ത പടമെന്ന് റിവ്യൂവര്‍, പ്രതികരണവുമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍
'ഭംഗിയുള്ള പൂവാണല്ലോ' എന്ന് ആരാധകൻ; 'ഇത്രേം ഒരുങ്ങി വന്നിട്ട് പൂവാണോ ശ്രദ്ധിച്ചതെന്ന്' കീർത്തി സുരേഷ്; വീഡിയോ വൈറൽ