ഭര്‍ത്താവ് സന്തോഷിനൊപ്പം നിറഞ്ഞ ചിരിയുമായിട്ടുള്ള ഫോട്ടോയുമായി നടി നവ്യാ നായര്‍.

നവ്യാ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. മലയാളികള്‍ വീട്ടിലെ കുട്ടിയെന്ന പോലെയാണ് താരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തകാലത്ത് നവ്യാ ചില വിവാദങ്ങളിലും പെട്ടു. ഇപ്പോഴിതാ നവ്യാ നായര്‍ കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിൻ സാവന്ത് സമ്മാനങ്ങള്‍ നല്‍കി എന്നതായിരുന്നു നവ്യാ നായരെ വിവാദത്തില്‍ പെടുത്തിയത്. മുംബൈയില്‍ അയല്‍ക്കാരായിരുന്നുവെന്ന ബന്ധം മാത്രമാണെന്ന് താരത്തിനറെ കുടുംബം വിശദീകരണം നല്‍കുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആശ്വാസമായി എന്ന് ആരാധകരും പറയുന്നു. നവ്യാ നായരും ഭര്‍ത്താവ് സന്തോഷും അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുമ്പോഴാണ് നടി ഇങ്ങനെയൊരു ഫോട്ടോയുമായി എത്തിയിരിക്കുന്നത്.

നവ്യാ നായരുടേതായി 'ജാനകി ജാനേ'യാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൈജു കുറുപ്പായിരുന്നു നായകനായി എത്തിയത്. സംവിധാനം അനീഷ് ഉപാസനയായിരുന്നു. സംഗീതം കൈലാസ് മേനോനും നിര്‍വഹിച്ചു.

നവ്യാ നായര്‍ ജാനകി എന്ന കഥാപാത്രത്ത ചിത്രത്തില്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഉണ്ണി എന്ന നായകനായി സൈജുവും ചിത്രത്തില്‍ ജോണി ആന്റണി, കോട്ടയം നസീർ, നന്ദു, ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, സ്‍മിനു സിജോ തുടങ്ങി ഒട്ടേറെ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തി. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി'യുമായി വിവാഹം കഴിയുന്നതോടെ ജാനകിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് പ്രമേയം. ജീവിതത്തിലുണ്ടായ ഒരു സംഭവം ജീവിതത്തിലുടനീളം തന്നെ വേട്ടയാടുന്നതാണ് ജാനകിയുടെ പ്രശ്‍നം എന്നതിനാല്‍ സാമൂഹ്യ സന്ദേശം പകരുന്ന ചിത്രവുമായി മാറുന്നു അനീഷ് ഉപാസന സംവിധാനം ചെയ്‍ത 'ജാനകി ജാനേ'.

Read More: വിതരണാവകാശം വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്; കേരളത്തില്‍ വര്‍ക്ക് ആയോ 'ജവാന്‍'? രണ്ടാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക