
ദില്ലി : ഭോജ്പുരി നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി പൊലീസ്. ഭോജ്പുരി ഗായകൻ സമർസിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആകാൻഷയുടെ അമ്മയുടെ പരാതിയില്‍ നേരത്തെ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിരുന്നു.
ഇരുവർക്കുമെതിരെ നടിയുടെ കുടുംബം നേരത്തെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ലെന്നും സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ അമ്മ വെളിപ്പെടുത്തി.
കഴിഞ്ഞ മാസം മാര്‍ച്ച് 26നാണ് സാരാനാഥിലെ ഒരു ഹോട്ടൽ മുറിൽ ആകാൻഷ ദുബൈയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു ആകാൻഷ. നേരത്തെ വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന് സൂചന നൽകുന്നതായിരുന്നു. എന്നാൽ പിന്നീടെന്താണ് സംഭവിച്ചതെന്നതിൽ ഇതുവരെയും വ്യക്തതയില്ലെന്നാണ് വിവരം.
മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വീരോൺ കെ വീർ, ഫൈറ്റർ കിംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
അതേ സമയം ആകാൻക്ഷ ദുബെ ലൈവില്‍ കരയുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ലൈവ് വൈറലാകുകയാണ്. ഒരു ലൈവില്‍ അകാൻക്ഷ കരയുന്നതിന്‍റെ സ്ക്രീന്‍ റെക്കോഡ് ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് എഴുതി. കഴിഞ്ഞ രാത്രി നടത്തിയ ലൈവില്‍ ആകാൻക്ഷ കരയുകയുണ്ടായെന്നും, അത് താന്‍ എന്‍റെ ഫോണില്‍ എടുത്തതാണ്. എന്നാല്‍ ഈ ലൈവ് പിന്നീട് നടിയുടെ ഇന്‍സ്റ്റയില്‍ കാണാനില്ലെന്നാണ് വിവരം. ഇത് ആത്മഹത്യ ചെയ്ത രാത്രിയിലെയാണോ എന്ന് വ്യക്തമല്ല.
അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അമലാ പോള്‍ നായിക, ഗാനം പുറത്ത്
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് സല്‍മാന്‍ ഖാന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ