'ലവ്‍ഫുളി യുവേഴ്സ് വേദ' ഫെബ്രുവരിയില്‍ തിയറ്ററുകളില്‍

Published : Jan 08, 2023, 11:14 PM IST
'ലവ്‍ഫുളി യുവേഴ്സ് വേദ' ഫെബ്രുവരിയില്‍ തിയറ്ററുകളില്‍

Synopsis

ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ലവ്‍ഫുളി യുവേഴ്സ് വേദ എന്ന ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനാഥ് ഭാസി, രജിഷ വിജയൻ, വെങ്കിടേഷ്, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 

ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ടോബിൻ തോമസ്. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം. 

ALSO READ : സണ്‍ഡേ ബോക്സ് ഓഫീസില്‍ തിളങ്ങി 'മാളികപ്പുറം'; രാജ്യത്ത് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്

സഹനിര്‍മ്മാണം അബ്ദുൾ സലിം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, എഡിറ്റിംഗ് സോബിൻ സോമൻ, പരസ്യകല യെല്ലോ ടൂത്ത്സ്, കളറിസ്റ്റ് ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന