'ഞാൻ ഇപ്പോള്‍ ഭാഗ്യവതിയായ പെണ്‍കുട്ടി', 'ഖുഷി'യുടെ വിജയത്തില്‍ സാമന്ത

Published : Sep 02, 2023, 04:13 PM IST
'ഞാൻ ഇപ്പോള്‍ ഭാഗ്യവതിയായ പെണ്‍കുട്ടി', 'ഖുഷി'യുടെ വിജയത്തില്‍ സാമന്ത

Synopsis

'ഖുഷി'യുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫോട്ടോ പങ്കുവെച്ച് സാമന്ത.

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച 'ഖുഷി' ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ദേവെരകൊണ്ടയുടെയും സാമന്തയുടെയും തിരിച്ചുവരവായി 'ഖുഷി' മാറിയിരിക്കുകയാണ്. മികച്ച വിജയത്തിലേക്ക് ചിത്രം നീങ്ങുമെന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സാമന്ത സന്തോഷം പ്രകടിപ്പിച്ച് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്.

നടി സാമന്ത മുന്ന് ഫോട്ടോകളും വീഡിയോയുമാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം എടുത്ത ഫോട്ടോയാണ് ഒന്നാമത്തേത് എന്ന് വ്യക്തമാക്കുന്നു സാമന്ത. റിലീസിനു മുന്നേ സമ്മദര്‍ദ്ദത്തിലായിരിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് രണ്ടാമത്തേത്. ഭാഗ്യവതിയായി പെണ്‍കുട്ടിയായി തന്നെ മാറ്റിയതിന്റേതാണ് വീഡിയോ എന്നും സാമന്ത എഴുതിയിരിക്കുന്നു.

ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'ഖുഷി' ഒരുക്കിയിരിക്കുന്നത്. 'വിപ്ലവ്' എന്ന നായകനായി വിജയ്‍യും ചിത്രത്തില്‍ 'ആരാധ്യ' എന്ന നായികയായി സാമന്തയും വേഷമിട്ടിരുന്നു. വ്യത്യസ്‍ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് പ്രമേയം. യുക്തിചിന്താഗതിയുള്ളയാളാണ് 'വിപ്ലവെ'ങ്കില്‍ വിശ്വാസിയാണ് 'ആരാധ്യ'.

ശിവ നിര്‍വാണയാണ് ചിതത്തിന്റെ സംവിധാനം. തമാശയ്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്നു 'ഖുഷി'യില്‍. മണിരത്നം, എ ആര്‍ റഹ്‍മാൻ, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസും 'ഖുഷി'യില്‍ വര്‍ക്കായിരിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം നടൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ് 'ഖുഷി'യുടെ വിജയം എങ്കില്‍ 'ശാകുന്തള'ത്തിനു ശേഷം സാമന്തയ്‍ക്കും നായികയെന്ന നിലയില്‍ അടയാളപ്പെടുത്തലാകുന്ന 'ആരാധ്യ' എന്ന കഥാപാത്രം. ചിത്രം മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കശ്‍മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ 'ഖുഷി' ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. 'ഹൃദയം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്‍ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ 'ഖുഷി'യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.

Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്