മോഹൻലാലിന്റെ 'എമ്പുരാ'നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയില്‍ പൃഥ്വിരാജ്.
നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ചിത്രം എന്ന നിലയിലാണ് 'ലൂസിഫര്‍' പ്രേക്ഷകര്‍ ഏറ്റെടുത്തത്. മോഹൻലാല്‍ നായകനുമായി പൃഥ്വിക്കൊപ്പം കൈകോര്‍ത്തപ്പോള്‍ ചിത്രം വമ്പൻ ഹിറ്റ്. 'ലൂസിഫ'റിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' തുടങ്ങാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ 'എമ്പുരാനെ' കുറിച്ചുള്ള ഒരു വാര്‍ത്തയില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
'എമ്പുരാന്റെ' പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയിരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. എന്തായാലും 'എമ്പുരാന്' പ്രൊമൊ ഉണ്ടാകില്ല. ഞങ്ങള്‍ 'എമ്പുരാനെ' കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കും. ഈ മാസം തന്നെ പ്രഖ്യാപനം. എന്നായിരിക്കും ചിത്രീകരണം തുടങ്ങുക എന്നതടക്കമുള്ള കാര്യങ്ങള്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
'എമ്പുരാന്റെ' ചില അപ്‍ഡേറ്റുകള്‍ നരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. 'ലൂസിഫറി'ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് 'എമ്പുരാനി'ലും ഉണ്ടാകുക. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം തന്നെയായിരിക്കും 'എമ്പുരാൻ' എന്നാണ് റിപ്പോര്‍ട്ടുകള്‍. നടൻ പൃഥ്വിരാജ് മോഹൻലാലിനൊപ്പം 'എമ്പുരാനി'ല്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ആരൊക്കെ പൃഥ്വിരാജിന്റെ 'എമ്പുരാനി'ല്‍ പ്രധാന താരങ്ങളായി എത്തും എന്നതും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അടുത്തിടെ ഒരു ചിതത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റ പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'നേരി'ല്‍ മോഹൻലാല്‍ ഇന്നലെ ജോയിൻ ചെയ്‍തിരുന്നു. 'നീതി തേടുന്നു'വെന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. ഒരു കോര്‍ട്ട് സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.
