'മോഹൻലാലും ശോഭനയും തിമാര്‍ത്താടും അതില്‍', തുടരും സസ്‍പെൻസ് വെളിപ്പെടുത്തി ഗായകൻ എം ജി ശ്രീകുമാര്‍

Published : Feb 25, 2025, 11:53 AM IST
'മോഹൻലാലും ശോഭനയും തിമാര്‍ത്താടും അതില്‍', തുടരും സസ്‍പെൻസ് വെളിപ്പെടുത്തി ഗായകൻ എം ജി ശ്രീകുമാര്‍

Synopsis

'അതില്‍ മോഹൻലാല്‍ അഭിനയിക്കാമെന്ന് പറഞ്ഞു. ശോഭനയും അത് ചെയ്യാമെന്ന് പറഞ്ഞു.'  

മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തുടരുമില്‍ ഗായകൻ എം ജി ശ്രീകുമാര്‍ പാടിയ പാട്ട് അടുത്തിടെ പുറത്തുവിട്ടിരുന്നു. കണ്‍മണിപ്പൂവേ എന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ തുടരും ഗാനത്തിനെ കുറിച്ച് ശ്രീകുമാര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വേല്‍മുരുകാ പോലുള്ള ഒരു പാട്ടുണ്ട്. പ്രൊമോ സോംഗ് പോലെ എടുക്കാൻ വിചാരിച്ചിരുന്നതാണ് അത്. അത് പക്ഷേ മോഹൻലാല്‍ കേട്ടു. അതില്‍ മോഹൻലാല്‍ അഭിനയിക്കാമെന്ന് പറഞ്ഞു. ശോഭനയും അത് ചെയ്യാമെന്ന് പറഞ്ഞു. എറണാകുളത്ത് അത് ഷൂട്ട് ചെയ്യും. മോഹൻലാലും ശോഭനയും തിമിര്‍ത്താടുന്ന മറ്റൊരു വേല്‍മുരുകനാകും പാട്ട് എന്നും സൂചിപ്പിക്കുന്നു എം ജി ശ്രീകുമാര്‍.

വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിിച്ചിരുന്നു.

രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ നായകനാകാൻ മോഹൻലാലും തയ്യാറാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ പ്രമേയത്തിന്റെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ നിറഞ്ഞാടുന്നതായിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. ചിരിക്ക് പ്രാധാന്യം നല്‍കിയുള്ളതായാല്‍ മോഹൻലാല്‍ ചിത്രം കൊളുത്തുമെന്നാണ് പ്രതീക്ഷ

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി?, ആകെ നേടിയതും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും