പൃഥ്വിരാജിന്റെ ബ്രഹ്‍മാണ്ഡ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു

Published : Feb 25, 2025, 10:52 AM IST
പൃഥ്വിരാജിന്റെ ബ്രഹ്‍മാണ്ഡ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു

Synopsis

പൃഥ്വിരാജിന്റെ ആ ബ്രഹ്‍മാണ്ഡ ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു.  

പൃഥ്വിരാജ് പ്രധാന കഥാപാത്രമായ ബ്രഹ്‍മാണ്ഡ ചിത്രമായിരുന്നു സലാര്‍. സലാറില്‍ പ്രഭാസായിരുന്നു നായകനായി എത്തിയത്. പ്രശാന്ത് നീല്‍ സംവിധാനം നിര്‍വഹിച്ചു. സലാറും റീ റീലിസിന് ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ച് 21ന് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രം സലാറിന് ലഭിച്ചത് എന്നാണ് പ്രധാന പ്രത്യേകത. കളക്ഷനില്‍ പല റെക്കോര്‍ഡുകളും പ്രഭാസ് ചിത്രം മറികടന്നിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും.  ആഗോളതലത്തില്‍  നിന്ന് 600 കോടി രൂപയിലധികം ചിത്രം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സംവിധായകൻ പ്രശാന്ത് നീലിന്റേതായി വന്ന ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീല്‍ എന്നതും സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.

കേരളത്തിലെ ആകാംക്ഷ പൃഥ്വിരാജിലായിരുന്നു. പ്രഭാസിനൊപ്പം മലയാളത്തിന്റെ പൃഥ്വിരാജും സലാര്‍ സിനിമയില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എന്തായാലും പൃഥ്വിരാജ് സലാറില്‍ തന്റെ കഥാപാത്രം മികച്ചതാക്കി എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. പ്രഭാസിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതും. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒടിടി റൈറ്റ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇത് റെക്കോര്‍ഡ് തുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി?, ആകെ നേടിയതും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും