റോഷന്‍ മാത്യു നായകന്‍; എം പത്മകുമാര്‍ ചിത്രം മുംബൈയില്‍ പൂർത്തിയായി

Published : Apr 13, 2025, 02:04 PM IST
റോഷന്‍ മാത്യു നായകന്‍; എം പത്മകുമാര്‍ ചിത്രം മുംബൈയില്‍ പൂർത്തിയായി

Synopsis

സന്തോഷ് ത്രിവിക്രമൻ നിർമ്മാണം

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായത്. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണു പൂർത്തിയാക്കിയത്. ഈ ഭാഗങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടത്. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം  മുംബൈയിൽ പൂർത്തിയാക്കിയത്. 

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസറും പ്രൊജക്റ്റ് ഹെഡും നിഖിൽ കെ മേനോനാണ്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം തില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.  സി ഐ അൻഷാദിൻ്റെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ഷാജി മാറാട് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു. റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ, ഹരീഷ് വിനോദ് സാഗർ, അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം സാബുറാം, മേക്കപ്പ് പി വി ശങ്കർ. കോസ്റ്റ്യൂം ഡിസൈൻ അയിഷ സഫീർസേട്ട്, നിശ്ചല ഛായാഗ്രഹണം ശ്രീജിത്ത് ചെട്ടിപ്പടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് പ്രസാദ് യാദവ്, ഗോപൻ കുറ്റ്യാനിക്കാട്, സഹസംവിധാനം ആകാശ് എം കിരൺ, ചന്ദ്രശേഖരൻ, സജി മുണ്ടൂർ, ഉണ്ണി വരദം, ഫിനാൻസ് കൺട്രോളർ ആശിഷ് പാലാ, പ്രൊഡക്ഷൻ മാനേജേഴ്സ് അനിൽ ആസാദ്, അനിൽ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : 'ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല'; 'എമ്പുരാനി'ലെ പ്രതിനായക താരം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്