Pathaam Valavu movie : ഇതാണ് 'പത്താം വളവി'ലെ കുടുംബം, പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Dec 31, 2021, 7:25 PM IST
Highlights

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന  'പത്താം വളവില്‍' സുരാജ് വെഞ്ഞാറമൂടാണ് നായകൻ.

സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) നായകനാകുന്ന ചിത്രമാണ് 'പത്താം വളവ്' (Pathaam Valavu). 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന  'പത്താം വളവി'ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് 'പത്താം വളവ്' എത്തുക. 'പത്താം വളവ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

 'പത്താം വളവ്' എന്ന ചിത്രത്തിന്റെ ഫാമിലി പോസ്റ്റര്‍ എന്നാണ് നായിക അദിതി രവി എഴുതിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള 'പത്താം വളവി'ല്‍ സ്വാസികയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്,  അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി, മുക്തയുടെ മകള്‍ കണ്‍മണി തുടങ്ങിയവർ അഭിനയിക്കുന്നു.

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു.  ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ്.

'പത്താം വളവ്' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തൊടുപുഴയിലായിരുന്നു കോസ്റ്റ്യൂം ഡിസൈനർ  ഐഷ ഷഫീർ. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.  പിആർഒ ആതിര ദിൽജിത്ത്.

click me!