കൊവിഡ് 19; സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആശങ്ക വലുതാണ്: എംഎ നിഷാദ്

Published : Mar 26, 2020, 06:34 PM ISTUpdated : Mar 26, 2020, 06:41 PM IST
കൊവിഡ് 19; സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആശങ്ക വലുതാണ്: എംഎ നിഷാദ്

Synopsis

സിനിമയിലാർക്കെങ്കിലും കൊമ്പുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ കൊമ്പ് മുളച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് വേണ്ടിയല്ല ഈ കുറിപ്പ്.

കൊവിഡ് 19യുടെ പശ്ചാത്തലത്തില്‍ മലയാളസിനിമയും ലോക്ക് ഡൌണിലാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലായി. അണിയറയില്‍ ഒരുങ്ങിയിരുന്ന എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുന്നു. ഇത് സിനിമാ മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയെ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രൊഡക്ഷൻ ബോയിസ് ഉൾപ്പെടെയുള്ളവരുടെ വേദന പങ്ക് വയ്ക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. സിനിമാ മേഖലയില്‍ ഒരുപാട് സംഘടനകൾ ഈ രംഗത്തുണ്ടെങ്കിലും ഇത് പോലെ ഒരു സാഹചര്യത്തിൽ അവർക്കൊക്കെ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും മോഹൻലാൽ ഫെഫ്കയിലെ അംഗങ്ങൾക്ക് ധനസഹായം വാഗ്ദാനം ചെയ്തതായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎ നിഷാദ് പറയുന്നു. ഓരോ ദിവസത്തെയും അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന  സാധാരണക്കാരായ പ്രവർത്തകർക്കും, തൊഴിലാളികൾക്കും വേണ്ടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് പറഞ്ഞാണ് എംഎ നിഷാദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'9250 ഫോളോവേഴ്സ്, മരണവാർത്തയ്ക്ക് പിന്നാലെ 11.4 കെ'; റീച്ചാക്കരുത്, അഭ്യർത്ഥനയുമായി സായ് കൃഷ്ണ
'മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം, അന്നെന്റെ വാരിയെല്ല് ഒടിഞ്ഞു..'; വെളിപ്പെടുത്തി എമിലിയ ക്ലാർക്ക്