
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യുവിനും ഇന്ത്യർ അസോസിയേഷൻ ഓഫ് സിനിമാറ്റോഗ്രാഫേഴ്സിന്‍റെ (ISC) വിശിഷ്ടാംഗത്വത്തിന് അർഹനായ ക്യാമറാമാൻ സാലു ജോർജിനും മാക്ട സ്നേഹാദരവ് നൽകി. മാക്ട ആസ്ഥാനത്തെ ജോൺ പോൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ഇരുവരെയും പൊന്നാടയണിച്ച് ആദരിച്ചു. ജോഷി മാത്യുവിനും സാലു ജോർജിനും ലഭിച്ചിട്ടുള്ള ഈ ഉന്നത പദവികൾ മലയാള സിനിമയ്ക്കും മുഴുവൻ മലയാള ചലച്ചിത്ര പ്രവർത്തകർക്കുമുള്ള അംഗീകാരമാണെന്നും മാക്ട അംഗങ്ങൾക്ക് ഇത് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണെന്നും എസ് എൻ സ്വാമി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.
ജീവിതത്തിൽ തന്റെ കലാപ്രവർത്തനങ്ങളെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള തന്റെ അമ്മയുടെ ഓർമ്മദിനം കൂടിയായ ഇന്നേ ദിവസം മാക്ടയെന്ന കുടുംബത്തിൽ നിന്ന് കിട്ടുന്ന ഈ സ്നേഹം ഏറെ അമൂല്യമാണെന്ന് ജോഷി മാത്യുവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് ഇതെന്ന് സാലു ജോർജും സ്നേഹാദരവിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു. മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി കെ ബാബുരാജ്, ഉത്പൽ വി നായനാർ, സോണി സായി, എം ഡി സുകുമാരൻ, ബാബു പള്ളാശ്ശേരി, അപർണ രാജീവ്, അരുൺ ചൂളയ്ക്കൽ എന്നിവരും ആശംസകൾ നേർന്നു. ട്രഷറർ സജിൻ ലാൽ നന്ദി പറഞ്ഞു. എ എസ് ദിനേശ്, അഞ്ജു അഷറഫ്, കെ ജെ ബോസ് എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ