'മാക്ട റിഫ്' ഫിലിം ഫെസ്റ്റിവലിന് തുടക്കം; ഉദ്ഘാടനം ചെയ്ത് ബ്ലെസി

Published : Sep 26, 2025, 09:14 AM IST
macta riff rilm festival inaugurated by blessy

Synopsis

കെ ജി ജോർജിന്‍റെ ചരമ വാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് 'പഞ്ചവടിപ്പാലം' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ചടങ്ങിൽ കെ ജി ജോർജിന്റെ പുസ്തകങ്ങൾ മകൾ താര ജോർജ് മാക്ടയ്ക്ക് കൈമാറി

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ 'മാക്ട'യും രാജഗിരി കോളെജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളെജിൽ ആരംഭിച്ചു. സംവിധായകൻ ബ്ലെസി ഉദ്‌ഘാടനം നിർവ്വഹിച്ച ഫെസ്റ്റിവലിൽ കെ ജി ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. കെ ജി ജോർജിന്റെ ചരമ വാർഷിക ദിനമായ സെപ്തംബർ 24 ന് നടന്ന ചടങ്ങിൽ കെ ജി ജോര്‍ജിന്‍റെ മകൾ താര ജോർജും സന്നിഹിതയായിരുന്നു. കെ ജി ജോര്‍ജിന്‍റെ പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ താര ജോർജ് മാക്ട ചെയർമാൻ ജോഷി മാത്യുവിന് കൈമാറി.

മാക്ടയിൽ സൂക്ഷിച്ചിരുന്ന കെ ജി ജോർജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാർഡിന്റെ സർട്ടിഫിക്കറ്റ്, പ്രശസ്ത ഗാനരചയിതാവും മാക്ടയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനുമായ ഷിബു ചക്രവർത്തി താര ജോർജിന് ചടങ്ങിൽ വച്ച് നൽകി. ഫാ. ഡോ. ബെന്നി നാൽക്കര അദ്ധ്യക്ഷനായ ചടങ്ങിൽ 'അമ്മ' ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, രാജഗിരി കോളെജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ വിഭാഗം പ്രിൻസിപ്പൽ ലാലി മാത്യു, ഡിപ്പാർട്ട്മെന്റ് മേധാവി എ സി രഞ്ജു, ആർ സി എം എ എസ് ഡയറക്ടർ ഫാ. ഡോ. മാത്യു വട്ടത്തറ, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, മാക്ട ട്രഷറർ സജിൻലാൽ, ജോയിന്റ് സെക്രട്ടറി സോണി സായി, നിർവ്വാഹക സമിതി അംഗങ്ങളായ വേണു ബി നായർ, ബാബു പള്ളാശ്ശേരി, എ എസ് ദിനേശ്, ഷാജി പട്ടിക്കര, സംവിധായകരായ ആദം അയൂബ്, കെ ജെ ബോസ് ക്യാമറാമാൻ ടി ജി ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു. രാജഗിരിയിലേയും മറ്റു ക്യാമ്പസുകളിലേയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഡെലിഗേറ്റുകളാകുന്ന മൂന്ന് ദിവസത്തെ ചലച്ചിത്രമേളയിൽ മാക്ടയിലെ ക്ഷണിക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും