'ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന് മാനനഷ്ടത്തിന് കേസ് കൊടുക്കണം'; പ്രതികരണവുമായി മാധവ് സുരേഷ്

Published : Feb 07, 2026, 10:15 AM IST
Madhav Suresh reacts on Maniyanpilla Raju's accident

Synopsis

Madhav Suresh reacts on Maniyanpilla Raju's accident. കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് അമിതാവ് സുരേഷ്. 

നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മാധവ് സുരേഷ്. കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നാണ് മാധവ് സുരേഷ് പറയുന്നത്. യുവാക്കളുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മാധവ് സുരേഷിന്റെ പ്രതികരണം.

"ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം." മാധവ് സുരേഷ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം.

മണിയൻപിള്ള രാജുവിൻറ കാറിടിച്ച് പരിക്കേറ്റ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി. എൽഎൽബി വിദ്യാർത്ഥിയായ നിദേവി ഇടതുകാലിന് പൊട്ടലുണ്ട്. ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്‍റെ തുടയെല്ലിനാണ് പൊട്ടൽ. രാജുവിന്‍റെ കാർ ഇടിച്ചശേഷം നിർത്താതെ പോയെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ബോഡി ഷെയ്മിങ്ങ് ചെയ്തവരോട് നന്ദി, ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാമെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ
'അനോമിയിൽ നിന്ന് സി.ജെ റോയ് പിന്മാറിയതല്ല...'; തുറന്നുപറഞ്ഞ് ഭാവന