
രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതവും ബ്രിട്ടീഷ് ഭരണകാലത്ത് ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന, ആർ മാധവൻ നായകനായ 'ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ' എന്ന ചിത്രത്തിന്റെ മലയാളം മ്യൂസിക് ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ വെച്ച് നടന്നു.
ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ സത്യരാജ്, ദുഷാര വിജയൻ, വിജയ് യേശുദാസ്, സംവിധായകൻ കൃഷ്ണ കുമാർ, സിനിമട്ടോഗ്രാഫർ അരവിന്ദ് കെ എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് മേനോൻ, നിത്യ മാമൻ, ഷഫ്‌ന, ശിഖ സന്തോഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർമ്മാതാക്കളായ ഡോ. വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു. സംഗീതാസ്വാദകരും സിനിമാപ്രേമികളും വലിയ ആവേശത്തോടെയാണ് പരിപാടിയെ സ്വീകരിച്ചത്. ചടങ്ങിൽ ചിത്രത്തിൻ്റെ മലയാളം ട്രെയ്‌ലർ പ്രദർശിപ്പിക്കുകയും, ഗാനങ്ങൾ പ്രേക്ഷകർക്കായി അവതരിപ്പിക്കുകയും ചെയ്തു.
വേറിട്ട കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആർ. മാധവൻ എത്തുന്ന ചിത്രം, നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഓഗസ്റ്റ് 7-ന് പാൻ ഇന്ത്യൻ റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. മാധവനും സംവിധായകൻ കൃഷ്ണകുമാർ രാമകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.
'റോക്കട്രി: ദ് നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് 2022-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവ ചേർന്ന് ഒരുക്കുന്ന ചിത്രമാണിത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണൽ പാണ്ഡെ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാണ്.
മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്തയാണ്. അരവിന്ദ് കമലനാഥൻ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായും മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായും പ്രവർത്തിക്കുന്നു. ബിജിത് ബാല ആണ് ചിത്രത്തിൻ്റെ എഡിറ്റർ.
കേരളത്തിൽ മാത്രം 100-ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉർവശി തിയേറ്റർസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമായി 32 രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ ഐശ്വര്യ രാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ