മകന്റെ പിറന്നാളിന് മാധുരി ദീക്ഷിതിന്റെ കുറിപ്പ്, ഏറ്റെടുത്ത് ആരാധകര്‍

Published : Mar 18, 2020, 03:15 PM IST
മകന്റെ പിറന്നാളിന് മാധുരി ദീക്ഷിതിന്റെ കുറിപ്പ്, ഏറ്റെടുത്ത് ആരാധകര്‍

Synopsis

''നിന്നെ ഞാന്‍ വഴക്കുപറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്‌നേഹം കാരണമാണ്...''  

മകന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി നടി മാധുരി ദീക്ഷിത്. മകന്‍ അരിന്റെ 17ാം പിറന്നാളായിരുന്നു മാര്‍ച്ച് 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാധുരിയുടെ കുറിപ്പ്. 

''നിന്നെ ഞാന്‍ വഴക്കുപറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്‌നേഹം കാരണമാണ്. എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും. നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് നടക്കണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ ഈ പിറന്നാള്‍ സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാവട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ആരിന്‍.'' - മാധുരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

1999ലാണ് മാധുരിയും ഡോക്ടര്‍ ശ്രീരാമും വിവാഹതരാകുന്നത്. അരിന് പുറമെ ഇരുവര്‍ക്കും റയാന്‍ എന്ന മകന്‍ കൂടിയുണ്ട്. ഈ മാസം ആദ്യം റയാന്‍ 15ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. മാധുരിയുടെ ഇന്‍സ്റ്റഗ്രാം മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളാല്‍ നിറഞ്ഞതാണ്. കളങ്കിലാണ് അവസാനമായി മാധുരി അഭിനയിച്ചത്. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ