You proved me wrong says Dhanush about Ken Karunas Youth promotion event. 'അസുരൻ' സിനിമയിൽ മകനായി അഭിനയിച്ച കെൻ കരുണാസിനെ ഫോട്ടോഷൂട്ടിൽ കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും, എന്നാൽ ആദ്യ ദിവസത്തെ അഭിനയം കണ്ടപ്പോൾ അഭിപ്രായം മാറ്റിയെന്നും ധനുഷ് വെളിപ്പെടുത്തി

അസുരൻ എന്ന ചിത്രത്തിൽ ധനുഷിന്റെ മകന്റെ കഥാപാത്രമായെത്തി ശ്രദ്ധേയനായ താരമാണ് കെൻ കരുണാസ്. കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം യൂത്ത് തിയേറ്ററുകളിലെത്താൻ പോവുകയാണ്. മാർച്ച് 19 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ നടൻ ധനുഷ് കെന്നിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അസുരന്റെ ഫോട്ടോഷൂട്ടിനിടയിൽ കെന്നിനെ കണ്ടപ്പോൾ തനിക്ക് വർക്ക് ആയില്ലെന്നും, വെട്രിമാരനെ വിളിച്ച വേറെ ആരെയെങ്കിലും നോക്കാമെന്ന് താൻ പറഞ്ഞുവെന്നും ധനുഷ് വെളിപ്പെടുത്തി. എന്നാൽ ആദ്യ ദിവസത്തെ ഷൂട്ടിങ് ശേഷം കെൻ തന്നെ മതിയെന്ന് താൻ വെട്രിമാരനോട് മാറ്റിപറഞ്ഞുവെന്നും ധനുഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"കെനിനെ അസുരൻ ഫോട്ടോഷൂട്ടിലാണ് ആദ്യമായി കാണുന്നത്. കണ്ടപ്പോൾ എനിക്ക് ഒട്ടും വർക്കായില്ല. വെട്രിയെ കാരവനിലേക്ക് വിളിച്ച് ഞാൻ പറഞ്ഞു ഈ പയ്യൻ വേണ്ട വേറെ ആരെയെങ്കിലും നോക്കാം എന്ന്. എന്റെ കഥാപാത്രത്തിനോട് ഒട്ടും ചേർച്ചയില്ല എന്ന കാരണം പറഞ്ഞാണ് ഞാൻ വേണ്ട എന്ന് പറഞ്ഞത്. വെട്രി എന്നോട് പറഞ്ഞു കുറച്ച് ടൈം വേണം അവൻ ശരിയായി വരും എന്ന്. ശരി എന്ന് ഞാൻ പറഞ്ഞു അതിന് ശേഷം കെനിനെ ഞാൻ കണ്ടിട്ടില്ല. ഷൂട്ട് തുടങ്ങി ആദ്യ ദിവസം അവൻ അഭിനയിച്ച ഉടനെ ഞാൻ വെട്രിയോട് പറഞ്ഞു നല്ല ചോയ്സ് ആണെന്ന്. ചെറിയ പയ്യൻ ആണ് പക്ഷേ ഇത്രയും ആളുകൾക്കിടയിൽ ആത്മവിശ്വാസത്തോടെ അഭിനയിക്കുന്നുണ്ട്. കെനിനെ കണ്ടുപിടിച്ചതും അവനിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതും വെട്രിമാരൻ ആയിരുന്നു." ധനുഷ് പറയുന്നു.

"കെൻ അതിന് ശേഷം എന്റെ പബ്ജി ഫ്രണ്ട് ആണ്. എങ്ങനെ എങ്കിലും ക്ലോസ് ആകണം അതുകൊണ്ട് ഞങ്ങൾ ഗെയിം കളിച്ചു. എന്റെ പബ്ജി ലീഡർ കെൻ ആണ്. ഇതുപോലെ ഒരു പടം ചെയ്യാൻ പോകുന്നു എന്ന് കെൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഷോക്ക് ആയി. ഇത്രയും ചെറിയ പ്രായത്തിൽ എന്തിന് പടം എടുക്കുന്നു ഒരു രണ്ട് മൂന്നു വർഷം അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യൂ അതിന് ശേഷം എടുക്കാം എന്ന് ഞാൻ പറഞ്ഞു. തിടുക്കം വേണ്ട എന്ന് പറഞ്ഞു. ഇല്ല സർ ഞാൻ ചെയ്യും എന്ന് പറഞ്ഞപ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. പടം ചെയ്ത് ഇതുപോലെ എന്നെ ഇവിടെ നിർത്തുമെന്ന് ഞാൻ കരുതിയില്ല. കെൻ തെളിയിച്ചു." ധനുഷ് കൂട്ടിച്ചേർത്തു.