
വലിയ താരചിത്രങ്ങൾ റിലീസ് മെയ് മാസം നിക്കുമ്പോഴും തീയറ്ററിൽ ശക്തമായ സാന്നിധ്യമായി ഷറഫുദ്ദീൻ നായകനായി എത്തിയ മധുവിധു രണ്ടാം വാരത്തിലേയ്ക് കുതിയ്ക്കുന്നു. കോമഡി എന്റർടെയ്നർ ജോണറിലുള്ള ചിത്രത്തിന് ഫാമിലി ഓഡിയൻസിന്റെ ശക്തമായ പിന്തുണയാണ് തീയറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് ചിത്രത്തിൽ ഷറഫുദീന്റെ നായികയായി എത്തിയിരിക്കുന്നത്.
ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം നിർമ്മാതാവായ അജിത് വിനായക ഫിലിംസിന്റെയും കരിയറിലെ മികച്ച വിജയം നേടിയാണ് മുന്നേറുന്നത്. ഒരു വശത്ത് ഫാമിലി പ്രേക്ഷകരുടെ പൂർണ്ണ പിന്തുണയോടെ ഒരു കോമഡി ചിത്രം ശക്തമായി തീയറ്ററുകളിൽ നിൽക്കുന്നതിനാൽ വരും ദിനങ്ങളിൽ ബോക്സ്ഓഫീസിൽ ശക്തമായ മത്സരമായ മത്സരം കാണാം. മധുവിധു പോലെയുള്ള ക്ളീൻ U സർട്ടിഫിക്കേറ്റ് നേടിയ നല്ല സിനിമകളുടെ വിജയത്തോടെ വിജയത്തിന്റെ വസന്തകാലം മലയാളത്തിൽ വീണ്ടും സംഭവിക്കുന്നതിൽ മലയാള സിനിമ പ്രേമികൾക്കും അഭിമാനിക്കാം.
ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത് , മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് , ഡിജിറ്റൽ മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ