
ചെന്നൈ : ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ കോടതി നിർമാതാക്കൾ യാഥാർഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ