പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോ ത്രില്ലറുമായി 'ആഹ്ളാദം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

Published : Jun 26, 2025, 07:19 PM IST
Aahladham

Synopsis

ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന പുതിയ സൈക്കോ ത്രില്ലർ ചിത്രമാണ് 'ആഹ്ലാദം'. ദുബായ് കേന്ദ്രമാക്കി ഒരുക്കുന്ന ഈ ചിത്രം നവാഗതനായ ജിജിഷ് ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്നു.

കൊച്ചി: ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ളാദം'.

ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകരായ കണ്ണൻ താമരക്കുളം, അജയ് വാസുദേവ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ വീണ്ടും ഒരു സൈക്കോ ത്രില്ലർ ഗണത്തലുള്ള ചിത്രം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുമായി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

തീർത്തും സൈക്കോ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കലേഷ് കരുണകർ ആണ്. സംവിധായകന്‍റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ആലപിച്ചിരിക്കുന്നു.

എഡിറ്റർ: ഗോപീകൃഷ്ണൻ.ആർ, ക്രിയേറ്റീവ് സപ്പോർട്ട്: അരുൺ ദേവ് മലപ്പുറം, കോറിയോഗ്രാഫി: പ്രതിക് ഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിഹാസ് ഹനീഫ്, അസോസിയേറ്റ് ഡയറക്ടർ: വിനു അച്യുതൻ, രഞ്ചു സ്റ്റീഫൻ, അനീഷ് തോമസ്, എസ്.എഫ്. എക്സ് & വി.എഫ്.എക്സ്: അഭയ്ഡേവിഡ്, ടൈറ്റിൽ: സിനിപോപ്പ് എന്‍റര്‍ടെയ്മെന്‍റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടന്‍റ്: മനു വി തങ്കച്ചൻ,പബ്ലിസിറ്റി ഡിസൈൻസ്: കരിഷ്മ മനോജ് (മാജിക് മോമെന്‍റ്സ്), പി. ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും