ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

Published : Mar 14, 2024, 10:33 AM IST
ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

Synopsis

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. 

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട്  വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി  മധുര മേലൂർ സ്വദേശിയായ കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് അവകാശപ്പെട്ടത്. 

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും  മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയിൽ ഈ കേസില്‍ വാദം നടക്കുകയാണ്.

ഇപ്പോഴിതാ ഈ കേസിൽ മധുരൈ ഹൈക്കോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്. ഹരജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങൾ തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നും വിധിയിൽ പറയുന്നു. 

ജസ്റ്റിസ് രാമകൃഷ്ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. അവസാനം ഇറങ്ങിയ ധനുഷിന്‍റെ ചിത്രം ക്യാപ്റ്റന്‍ മില്ലറാണ്. ചിത്രം ബോക്സോഫീസില്‍ അത്യവശ്യം വലിയ വിജയം നേടിയിരുന്നു. 

കൂടെ പോയിട്ട് പിന്നീട് അത് നടന്നു എന്ന് പറയുന്നത് ശരിയല്ല; സിനിമ രംഗത്തെ മീ ടു ആരോപണങ്ങളില്‍ നടി പ്രിയങ്ക

'തിരിഞ്ഞുനോക്കാതെ ബിഗ് ബോസും': രതീഷിന്‍റെ 'ഞാന്‍ പോകുന്നു'നാടകം പൊളിഞ്ഞത് ഇങ്ങനെ.!

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്