
ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന രണ്ട് ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് ഒരേ കമ്പനി. സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ്, വിശാല്‍ നായകനായ മകുടം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഓഗസ്റ്റ് 14 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. മകുടം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് വിശാൽ തന്നെയാണ്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് സംവിധാനം ചെയ്തിരിക്കുന്നതാവട്ടെ ലക്കി ഭാസ്കര്‍ അടക്കം ഒരുക്കിയ തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും.
മലയാളി താരം മമിത ബൈജുവാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.
വേറിട്ട ഗെറ്റപ്പുകളില്‍ വിശാല്‍ എത്തുന്ന ചിത്രമാണ് മകുടം. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിന്റെ തെളിവായിരുന്നു നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും മകുടം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-ാമത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. 2023 ലെ സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. മകുടം എന്നാൽ കിരീടം എന്നാണ് അർത്ഥം. സിനിമയിൽ വിശാലിന്റെ നായികയായി എത്തിയത് ദുഷാര വിജയനാണ്. വിശാലിന്റെ വിജയ സിനിമകളായ സമർ, നാൻ സിഗപ്പു മനിതൻ, കത്തി സണ്ടൈ, മദ ഗജ രാജ എന്നീ സിനിമകളുടെ ക്യാമറാമാൻ റിച്ചാർഡ് എം നാഥനാണ് മകുടത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ