മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡിട്ട് 'രാമായണ'; രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് ലഭിക്കുന്നത് വമ്പന്‍ തുക

Published : Jul 29, 2026, 08:38 PM IST
ramayana got 75 crores in music rights for 2 parts record in hindi cinema

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണയുടെ സംഗീത അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി

ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രാമായണ. തലമുറകളെ സ്വാധീനിച്ച ഇതിഹാസ കാവ്യം വമ്പന്‍ ബജറ്റിലാണ് സിനിമയാവുന്നത്, അതും രണ്ട് ഭാഗങ്ങളിലായി. ദംഗല്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ആകെ 3000 കോടിയോളം ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രവുമാണ് ഇത്. അത്രയും പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രമായതിനാല്‍ത്തന്നെ ഇതിന്‍റെ അപ്ഡേറ്റുകള്‍ ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഏറ്റവും പുതിയ അപ്ഡേറ്റുകളിലൊന്നും എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഹൈപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ അപ്ഡേറ്റും.

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സംബന്ധിച്ചാണ് അത്. രാമായണ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് 75 കോടിയാണ് മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ രാമായണ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടി സിരീസ് ആണ് ഇത്ര വലിയ തുക മുടക്കി മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്. ധുരന്ധര്‍ 2 ന്‍റെ റെക്കോര്‍ഡ് ആണ് ഇതിലൂടെ രാമായണ തകര്‍ത്തിരിക്കുന്നത്. ധുരന്ധര്‍: ദി റിവെഞ്ച് മ്യൂസിസ് റൈറ്റ്സിലൂടെ നേടിയത് 54 കോടി ആയിരുന്നു. ടി സിരീസ് തന്നെയാണ് ഇതും നേടിയത്.

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സിനായി വലിയ മത്സരമാണ് നടന്നത്. ടി സിരീസും സോണി മ്യൂസിക്കും തമ്മില്‍ വലിയ മത്സരമാണ് നടന്നത്. സോണി മ്യൂസിക് 70 കോടി വരെ മുടക്കാന്‍ തയ്യാറായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 5 കോടി കൂടി മുടക്കി ടി സിരീസ് ഡീല്‍ ക്ലോസ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനുമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇക്കാരണത്താല്‍ തന്നെ ചിത്രത്തിന്‍റെ സംഗീതത്തിനായും ആസ്വാദകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉണ്ട്. ചിത്രത്തിന്‍റെ കഥാഗതിയില്‍ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടായിരിക്കും. ജൂലൈ 30 ന് പുലര്‍ച്ചെ 4.15 ന് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തും. ഹോളിവുഡ് ചിത്രം സ്പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയ്ക്കൊപ്പം ട്രെയ്‍ലര്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നവാഗത സംവിധായകന്‍റെ ഹൊറര്‍ ഫാന്‍റസി കോമഡി ചിത്രം; 'മോഹനവള്ളി' ചിത്രീകരണം ആരംഭിച്ചു
പാട്ടും ഡാൻസും കോമഡിയുമുള്ള ഒരു സയൻസ് ഫിക്ഷൻ സിനിമ; 'പ്ലൂട്ടോ' നാളെ മുതല്‍ തിയറ്ററുകളില്‍