നയൻ‌താരയുടെ സുന്ദർ സി ചിത്രം 'മഹാശക്തി' നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Published : Sep 14, 2026, 12:14 PM IST
Maha Sakthi - Nayanthara - Sundar C

Synopsis

സുന്ദർ സി സംവിധാനം ചെയ്യുന്ന, നയൻതാര പ്രധാന വേഷത്തിലെത്തുന്ന 'മഹാശക്തി' നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഭക്തി, നർമ്മം, സാമൂഹിക പ്രസക്തി എന്നിവ സമന്വയിപ്പിക്കുന്ന ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിക്കുന്നത്.

സുന്ദര്‍ സി. സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം 'മഹാശക്തി' ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. ഗണേശചതുർത്ഥി ദിനമായ ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രേക്ഷകരിലേക്കെത്തിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് ,സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം : ഹിപ്പ്‌ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനംചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- രാഹുൽ സദാശിവൻ ചിത്രം 'ഒടിയൻ' ആരംഭിച്ചു
വീണ്ടും എ ആർ റഹ്മാൻ മാജിക്; രാമായണയിലെ 'ജയ് ജയ് റാം' ഗാനം പുറത്ത്