വൻ ദൃശ്യ വിസ്മയമാകാൻ 'മഹാവതാർ നരസിംഹ'; കേരളത്തിലെത്തിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, റിലീസ് നാളെ

Published : Jul 24, 2025, 06:25 PM ISTUpdated : Jul 24, 2025, 06:26 PM IST
mahavatar narsimha

Synopsis

ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ന്ത്യൻ സംസ്കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി 'മഹാവതാർ നരസിംഹ' ജൂലൈ 25ന് തിയറ്ററുകളിൽ. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വർഷങ്ങളുടെ സമർപ്പിത ഗവേഷണത്തോടെ അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രം, പ്രഹ്ളാദന്റെ അനശ്വരമായ കഥയും പരമ്പരാഗത ടുഡി കലാസൃഷ്ടിയുമായി അത്യാധുനിക 3Dയെ സംയോജിപ്പിക്കുന്ന സിനിമാ സാങ്കേതികതയുടെ അതിനൂതനമായ അവതരണത്തിനുമാണ് തയ്യാറെടുക്കുന്നത്.

പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തൻ്റെ പിതാവായ ഹിരണ്യകശിപുവിൻ്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോൾ, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തിൽ ദൈവത്വം അവതാരമെടുക്കുന്നു. അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ ശാശ്വതമായ വിജയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആത്മീയ അനുഭവത്തിന്റെ വിസ്മയകാഴ്ചകളുടെ പരകോടിയിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നൽകുന്നത് സാം സി എസിന്റെ സംഗീതമാണ്.

ഇന്ത്യൻ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് "മഹാവതാർ നരസിംഹ". വിശ്വാസം, നിർഭയത്വം, നീതിമാന്മാരെ സംരക്ഷിക്കുന്ന ദിവ്യാത്മാവ് എന്നീ പ്രതീകങ്ങളുടെ ആഘോഷമാണ് ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ആദ്യ ചിത്രങ്ങളിലൊന്നായി എത്തുന്ന ഈ ചരിത്ര ആനിമേഷൻ വിസ്മയത്തിലൂടെ നടത്തുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഇന്ത്യൻ പുരാണങ്ങളെ സ്നേഹിക്കുന്നവർക്കും ഒരുപോലെ ആവേശം പകരുന്ന ഈ ചിത്രം, പ്രേക്ഷക മനസ്സുകളെ ഒരേ സമയം ത്രസിപ്പിക്കുകയും ആത്‌മീയമായി ഉയർത്തുകയു ചെയ്യുന്ന മറക്കാനാവാത്ത ഒരു സിനിമാനുഭവമാണ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍; 'ഡിയര്‍ ജോയ്' ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ എത്തി
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വേറിട്ട ശ്രമം; 'വവ്വാൽ' ഫസ്റ്റ് ലുക്ക് എത്തി