
'ചക്കപ്പഴ'ത്തിലെ 'സുമ'യെ ഇഷ്‍ടപ്പെടാത്ത മലയാളികൾ ചുരുക്കമാണ്. വെബ് സീരിസുകളിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടേയുമാണ് 'സുമേഷി'ന്റെ വേഷം ചെയ്യുന്ന 'റാഫി' പ്രേക്ഷക ശ്രദ്ധ നേടിയത്. ശേഷമാണ് സീരിയലിൽ അവസരം ലഭിച്ചത്. ടിക്ക് ടോക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മഹീനയാണ് റാഫിയുടെ വധു.
ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ താരങ്ങൾ പങ്കുവെക്കുന്നവെല്ലാം ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‍ടിക്കാറുണ്ട്. ഇത്തവണ തങ്ങൾ പ്രണയിച്ചു കൊണ്ടിരുന്ന സമയത്തെ റാഫിയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളാണ് ഭാര്യ മഹീന പങ്കുവെച്ചിരിക്കുന്നത്. ആദ്യ കൂടിക്കാഴ്ച്ച വളരെ ഭയന്നായിരുന്നെന്നും മഹീന പറയുന്നുണ്ട്.
'ഞങളുടെ പ്രണയത്തിന്റെ തുടക്കമാണ് ആദ്യ കൂടി കാഴ്‍ച. ഓരോ തവണ കാണുമ്പോഴും പേടിച്ചു പേടിച്ചാണ് ഞങ്ങൾ കണ്ടിരുന്നത്. പ്രത്യേകിച്ച് തന്റെ വീട്ടിൽ എന്നും മഹീന പറയുന്നു. അത് കഴിഞ്ഞു ഞങ്ങൾ കണ്ടതൊക്കെ സന്തോഷത്തോടെ, വീട്ടുകാരുടെ സമ്മതത്തോടെ കണ്ടു. ഞാൻ ഒരുപാട് പേടിച്ച ദിവസമാണ് ആദ്യ ചിത്രം. അതോടൊപ്പം സന്തോഷവും ആദ്യത്തെ കണ്ടുമുട്ടൽ. അവസത്തേത് ഞങളുടെ സ്വപ്‍ന ദിവസവും സ്വപ്‍നം സാക്ഷാത്കരിച്ച ദിവസം, ഓരോ കൂടിക്കാഴ്‍ചയിലും ഞങ്ങളുടെ ഇഷ്‍ടം കൂടി കൂടി വന്നു ഇന്നത് ഞങ്ങളുടെ ജീവിതമായി മാറി' എന്നാണ് മഹീന പറയുന്നത്.
ചക്കപ്പഴം എന്ന സീരിയലില്‍ പുതുമുഖങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായവരിൽ ഏറെയും. 'സുമേഷ്' ആയി സീരിയലില്‍ അഭിനയിക്കുന്ന റാഫിക്കും പരമ്പരയിലെ പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിരുന്നു. 'ആശ'യെന്ന മരുമകളായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്തിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അമൽ രാജ്ദേവ്, ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അർജുൻ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Read More: പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ