'സലാം വെങ്കി' എങ്ങനെയുണ്ടാകും?, രേവതി ചിത്രത്തിന്റെ സൂചനകള്‍ 14ന്

Published : Nov 10, 2022, 04:19 PM IST
'സലാം വെങ്കി' എങ്ങനെയുണ്ടാകും?, രേവതി ചിത്രത്തിന്റെ സൂചനകള്‍ 14ന്

Synopsis

രേവതിയുടെ സംവിധാനത്തില്‍ ചിത്രത്തില്‍ നായികയാകുന്നത് കാജോളാണ്.

രേവതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധ നേടിയാണ് 'സലാം വെങ്കി'. കാജോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 'സലാം വെങ്കി'യുടെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ച് പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടു.

നവംബര്‍ 14നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുക. 'സുജാത' എന്ന കഥാപാത്രമായിട്ടാണ് യഥാര്‍ഥ കഥയാണ് പ്രമേയമായി വരുന്ന 'സലാം വെങ്കി'യില്‍ കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത' എന്ന കഥാപാത്രം. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. 'ദി ലാസ്റ്റ് ഹുറാ' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പിന്നീട്  'സലാം വെങ്കി' എന്ന് മാറ്റുകയായിരുന്നു.

പതിനൊന്ന്  വർഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിര്‍ മിലേംഗ' ഹിന്ദിയിലും ഫീച്ചര്‍ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.  ഏറ്റവും ഒടുവില്‍ കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായതും രേവതിയായിരുന്നു. 'ഭൂതകാലം' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‍കാരം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‍കാരരം ലഭിച്ചത്.

Read More: പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ