പ്രചോദനമെന്ന് മഹേഷ് ബാബു, രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമെന്ന് ചിരഞ്‍ജീവി

Web Desk   | Asianet News
Published : Apr 01, 2021, 12:56 PM IST
പ്രചോദനമെന്ന് മഹേഷ് ബാബു, രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമെന്ന് ചിരഞ്‍ജീവി

Synopsis

ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയ രജനികാന്തിനെ അഭിനന്ദിച്ച് താരങ്ങള്‍.

രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. അമ്പത് വര്‍ഷത്തെ ചലച്ചിത്ര സംഭാവനകള്‍ക്കാണ് പരമോന്നത പുരസ്‍കാരം ലഭിച്ചത്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ്‍ ജാവദേകറാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാഷാഭേദമന്യേ എല്ലാ താരങ്ങളും. രജനികാന്ത് അവാര്‍ഡിന് അര്‍ഹനാണ് എന്ന് എല്ലാവരും പറയുന്നു. സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി പറയുന്നു.

രജനികാന്ത് സര്‍ ദാദാ സാഹേബ് പുരസ്‍കാരത്തില്‍ അംഗീകരിക്കപ്പെട്ടു. സിനിമയിലേക്കുള്ള നിങ്ങളുടെ സംഭാവന സമാനതകളില്ലാത്തതാണ്. ശരിക്കും രജനികാന്ത് പ്രചോദനമാണെന്ന് മഹേഷ് ബാബു പറയുന്നു. എന്റെ പ്രിയ സുഹൃത്ത് രജനികാന്തിന് അവാർഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ചിരഞ്‍ജീവി പറയുന്നു. തീർച്ചയായും രജനികാന്തിന് അതിന് അർഹതയുണ്ട്. സിനിമാ മേഖലയിലേക്കുള്ള നിങ്ങളുടെ സംഭാവനകൾ അമൂല്യമാണ് എന്നും ദൈവം എന്നും കൂടെയുണ്ടാകട്ടെയെന്നും ചിരഞ്‍ജീവി ആശംസിക്കുന്നു.

രജനികാന്ത് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡാല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു, തീര്‍ച്ചയായും അര്‍ഹതപ്പെട്ടതാണ് എന്ന് ബോണി കപൂര്‍ എഴുതുന്നു.

തലൈവ സാറിന് അഭിനന്ദനങ്ങള്‍ എന്നാണ് വെങ്കിടേഷ് പറയുന്നത്.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ