മഹേഷ് ബാബുവിന്റെ മകള്‍ സിതാര ആദ്യ ശമ്പളം വിനിയോഗിച്ചത് ഇങ്ങനെ, കയ്യടിച്ച് ആരാധകര്‍

Published : Jul 16, 2023, 02:44 PM ISTUpdated : Jul 16, 2023, 03:07 PM IST
മഹേഷ് ബാബുവിന്റെ മകള്‍ സിതാര ആദ്യ ശമ്പളം വിനിയോഗിച്ചത് ഇങ്ങനെ, കയ്യടിച്ച് ആരാധകര്‍

Synopsis

ജ്വല്ലറി പരസ്യത്തില്‍ അഭിനയിച്ചതിന് ലഭിച്ച ആദ്യ പ്രതിഫലം സിതാര സ്വന്തം കാര്യത്തിനല്ല ഉപയോഗിച്ചത്.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഹേഷ് ബാബു. മഹേഷ് ബാബു- നമ്രത ദമ്പതിമാരുടെ മകള്‍ സിതാരയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിതാര ഒരു സിനിമയിലും അഭിനയിച്ചില്ലെങ്കിലും താരമാണ് ഇപ്പോള്‍. ഒരു ജ്വല്ലറി പരസ്യത്തില്‍ വേഷമിട്ടിരുന്നു. സിതാരയുടെ പരസ്യം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ആദ്യ പരസ്യത്തിന് ലഭിച്ച പ്രതിഫലം താര പുത്രി വിനിയോഗിച്ചത് കാരുണ്യ പ്രവര്‍ത്തനത്തിനാണ്. സാമൂഹ്യ സേവന സംഘടനയ്‍ക്ക് തന്റെ ആദ്യ ശമ്പളം നല്‍കിയ സിതാരയെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ മഹേഷ് ബാബുവിന്റെ ആരാധകര്‍.

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം 'ഗുണ്ടുര്‍ കാര'മാണ്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

'ആര്‍ആര്‍ആര്‍' എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകൻ മഹേഷ് ബാബുവാണ്. പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ 'തോര്‍' ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്‍തത്.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 2022 മെയ് 12നാണ് മഹേഷ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി  സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും