'അധികം അഭിനയിച്ച ഏഴ് ദിവസത്തിന് എത്ര പ്രതിഫലം വേണം'? അജു നല്‍കിയ മറുപടിയെക്കുറിച്ച് നിര്‍മ്മാതാവ്

Published : Jul 16, 2023, 01:29 PM IST
'അധികം അഭിനയിച്ച ഏഴ് ദിവസത്തിന് എത്ര പ്രതിഫലം വേണം'? അജു നല്‍കിയ മറുപടിയെക്കുറിച്ച് നിര്‍മ്മാതാവ്

Synopsis

"അത് കേട്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി.."

സിനിമകളുടെ നിര്‍മ്മാണ ഘട്ടത്തിനൊപ്പം പ്രാധാന്യത്തോടെയാണ് ഇന്ന് അവയുടെ മാര്‍ക്കറ്റിംഗ് നിര്‍വ്വഹിക്കപ്പെടുന്നത്. സൂപ്പര്‍താരങ്ങള്‍ വരെ തങ്ങളുടെ സിനിമ ജനങ്ങളിലേക്ക് എത്തിക്കാന്‍ നന്നായി അധ്വാനിക്കാറുണ്ട്. എന്നാല്‍ താരങ്ങള്‍ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന് ചില സമയത്ത് ആക്ഷേപം ഉയരാറുമുണ്ട്. മലയാളത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് എതിരായാണ് അത്തരമൊരു ആരോപണം അവസാനം എത്തിയത്. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ പദ്മിനി എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി കുഞ്ചാക്കോ ബോബന്‍ സഹകരിച്ചില്ലെന്ന് അതിന്‍റെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതുതലമുറ നടന്മാരില്‍ നിന്ന് തനിക്കുണ്ടായ അനുഭവം മറ്റൊന്നായിരുന്നുവെന്ന് പറയുകയാണ് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

മുരളി കുന്നുംപുറത്തിന്‍റെ കുറിപ്പ്

സിനിമാ പ്രൊമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച് റീലീസിങ്ങിന് തയ്യാറായ നദികളിൽ സുന്ദരി യമുന എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായതുകൊണ്ച് അതിന്റേതായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകർ, ക്യാമറമാൻ, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെട്ടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചര്‍ച്ച ചെയ്യുമായിരുന്നു. അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. 

പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ട് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ "ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ" എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയറ്ററിൽ നിലയ്ക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.

ALSO READ : 15 വര്‍ഷത്തിന് ശേഷം ആ സൂര്യ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ഇന്ത്യയിലും യുഎസിലും റിലീസ്: ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തിരികെ വരാനുള്ള പോരാട്ടത്തിലാണ്, അസുഖം ഭേദമായി വരുന്നു'; ആരാധകരോട് ഉല്ലാസ് പന്തളം
'ഇനി നോവല്‍', പുതിയ സന്തോഷം വെളിപ്പെടുത്തി ബിഗ് ബോസ് താരം അനീഷ്