Anushka Shetty birthday|മഹേഷ് ബാബു പിയുടെ ചിത്രത്തില്‍ നായികയായി അനുഷ്‍ക ഷെട്ടി

Web Desk   | Asianet News
Published : Nov 07, 2021, 03:27 PM IST
Anushka Shetty birthday|മഹേഷ് ബാബു പിയുടെ ചിത്രത്തില്‍ നായികയായി അനുഷ്‍ക ഷെട്ടി

Synopsis

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയാളത്തിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി (Anushka Shetty). ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്താകെ ആരാധകരെ സ്വന്തമാക്കി അനുഷ്‍ക ഷെട്ടി. ഒട്ടേറെ ഹിറ്റുകളിലാണ് അനുഷ്‍ക ഷെട്ടി ഭാഗമായത്. അനുഷ്‍കയുടെ ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാവര്‍ക്കും ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞാണ് പുതിയ ചിത്രത്തെ കുറിച്ച് അനുഷ്‍ക ഷെട്ടി അറിയിച്ചിരിക്കുന്നത്. മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുഷ്‍ക ഷെട്ടി നായികയാകുന്നത്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. അനുഷ്‍ക ഷെട്ടിയുടെ അഭിനയ ജീവിതത്തിന്റെ ചെറിയ വീഡിയോയിലാണ് പുതിയ സിനിമയെ കുറിച്ചും പറയുന്നത്.

യുവി ക്രിയേഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. മിര്‍ച്ചി, ഭാഗമതീ എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് അനുഷ്‍ക ഷെട്ടി യുവി ക്രിയേഷൻസിന്റെ ബാനറില്‍ അനുഷ്‍ക ഷെട്ടി അഭിനിയച്ചിട്ടുണ്ട്. ഇതില്‍ ഭാഗമതി അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായിരുന്നു. യുവി ക്രിയേഷൻസിന്റെ പുതിയ ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം നിശബ്‍ദം ആണ്.  ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്‍ത്. സാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി അവതരിപ്പിച്ചത്.  അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍