'അതിഗംഭീരമായ ആക്ഷൻ സീൻ, അൻപറിവിന് നന്ദി, മഹേഷ് ബാബു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി'

Published : Sep 21, 2022, 09:49 PM ISTUpdated : Sep 25, 2022, 11:39 PM IST
'അതിഗംഭീരമായ ആക്ഷൻ സീൻ, അൻപറിവിന് നന്ദി, മഹേഷ് ബാബു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി'

Synopsis

പൂജ ഹെഗ്‍ഡെയാണ് നായിക.

തെന്നിന്ത്യയില്‍ ആരാധക ബാഹുല്യത്തില്‍ മുൻ നിരയിലുള്ള താരമാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. മഹേഷ് ബാബുവിന്റെ പുതിയ സിനിമയുടെ അപ്‍ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.  'എസ്എസ്എംബി 28' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളില്‍ ഒരാളായ നാഗ വംശിയാണ് അറിയിച്ചിരിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രീകരണം പൂര്‍ത്തിയായതായിട്ടാണ് അറിയിച്ചത്. മനോഹരമായ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിച്ച അൻപറിവിന് നന്ദിയും അറിയിക്കുന്നു. ദസറയ്‍ക്ക് ശേഷം അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമെന്നും  നാഗ വംശി വ്യക്തമാക്കി.

പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്.  നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സിതാര എന്റര്‍ടെയ്‍ൻമെന്റിന്റെയും ഹാരിക ആൻഡ് ഹസിനെ ക്രീയേഷൻസിന്റെയും ബാനറില്‍ നാഗ വംശിയും എസ് രാധ കൃഷ്‍ണയും ചേര്ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി  സുരേഷ്,  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍