
മഹേഷ് ബാബുവിന്റെ ഒരു ചിത്രം പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നീടുവരുന്ന ഓരോ വാര്‍ത്തയും ആരാധകര്ക്ക് ആഘോഷമാണ്. ആരൊക്കെയാകും മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുക, എന്തായിരിക്കും പ്രമേയം തുടങ്ങിയ വിവരങ്ങള്‍ അറിയാൻ ആരാധകര്‍ കാത്തിരിക്കും. ത്രിവിക്രം ശ്രീനിവാസനും മഹേഷ് ബാബുവും ഒന്നിക്കുന്നു എന്നതറിഞ്ഞതു മുതല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഓരോ അപ്‍ഡേറ്റിനുമായുള്ള കാത്തിരിപ്പിലാണ്. എന്തായാലും 'എസ്എസ്എംബി 28' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങിയിരിക്കുകയാണ്.
'എസ്എസ്എംബി 28' എന്ന ചിത്രം തുടങ്ങിയെന്ന് അറിയിച്ച് ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ ത്രിവിക്രം സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് വീഡിയോയില്‍ കാണാം. മഹേഷ് ബാബുവിന്റെ ലുക്ക് പുറത്തുപോകാതിരിക്കാൻ മുഖം പൂര്‍ണമായി കാണാൻ കഴിയാത്ത തരത്തിലാണ് വീഡിയോയിലുള്ളത്. പൂജ ഹെഗ്‍ഡെ ആണ് ചിത്രത്തിലെ നായിക.
എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍.
'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ