മകളുടെ 'വ്യാജന്‍ പണിയായി' കടുത്ത നടപടിയുമായി മഹേഷ് ബാബുവും കുടുംബവും.!

Published : Feb 10, 2024, 10:22 PM IST
മകളുടെ 'വ്യാജന്‍ പണിയായി' കടുത്ത നടപടിയുമായി മഹേഷ് ബാബുവും കുടുംബവും.!

Synopsis

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിൻ്റെ ടീമിൻ്റെ ഔദ്യോഗിക പ്രസ്താവന സിതാരയുടെ അമ്മ നമ്രത പങ്കുവെക്കുകയും ആൾമാറാട്ടത്തിന് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

ഹൈദരാബാദ്: മഹേഷ് ബാബുവിൻ്റെയും നമ്രത ശിരോദ്കറിൻ്റെയും മകൾ സിതാരയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ട്. സിതാരയുടെ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ചില സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെന്ന പരാതി നല്‍കിയിരിക്കുകയാണ് മാഹേഷ് ബാബുവിന്‍റെ കുടുംബം.ഈ അക്കൌണ്ട് വഴി സാമ്പത്തിക കുറ്റകൃത്യം അടക്കം നടക്കുന്നു എന്നാണ് സൂപ്പര്‍താര കുടുംബം വിശ്വസിക്കുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിൻ്റെ ടീമിൻ്റെ ഔദ്യോഗിക പ്രസ്താവന സിതാരയുടെ അമ്മ നമ്രത പങ്കുവെക്കുകയും ആൾമാറാട്ടത്തിന് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. "ശ്രദ്ധിക്കുക @sitaraghattamaneni എന്നതാണ്  ഏക അക്കൗണ്ട്. പരിശോധിച്ചുറപ്പിച്ചതല്ലാതെ മറ്റേതെങ്കിലും ഹാൻഡിൽ വിശ്വസിക്കാൻ പാടില്ല" നമ്രത പങ്കുവച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

സിതാരയുടെ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ചയാളെ പിടികൂടാൻ പോലീസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ നടപടി സ്വീകരിച്ചുവരികയാണെന്നും മഹേഷ് ബാബുവിൻ്റെ ടീം പ്രസ്താവനയിൽ പറയുന്നത്. "ടീം ജിഎംബി മദാപൂർ പോലീസില്‌‍ ഇൻസ്റ്റാഗ്രാമിൽ മിസ് സിതാര ഘട്ടമനേനിയുടെ  പേരില്‍ ആൾമാറാട്ടം ഉൾപ്പെടുന്ന സൈബർ ക്രൈം സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്" പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം, ഗുണ്ടൂർ കാരത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അടുത്തതായി സംവിധായകൻ എസ്എസ് രാജമൗലിയുമായി സഹകരിക്കുന്ന വന്‍‍ ചിത്രമാണ് ഒരുങ്ങുന്നത്.ആര്‍ആര്‍ആര്‍ ന് ശേഷം രാജമൗലിയുടെ അടുത്ത പ്രൊജക്ട് കൂടിയാണിത്. 

ബോളിവുഡ് താരം ദീപിക പദുകോണിനെയാണ് ചിത്രത്തിലെ നായികയായി പരിഗണിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സാഹസിക ത്രില്ലറായിരിക്കും കഥയെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും വലിയ സാങ്കേതിക നിലവാരത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഒരു പാൻ-ഇന്ത്യ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം "സീക്രെട്ട്" : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

രാജേഷ് മാധവൻ ഇനി സംവിധായകൻ; "പെണ്ണും പൊറാട്ടും " ആരംഭിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട