Fahadh Faasil |ഫഹദ് -മഹേഷ് നാരായണന്‍ കൂട്ടുകെട്ട് വീണ്ടും? ഇത്തവണ ആന്തോളജി ചിത്രം

Web Desk   | Asianet News
Published : Nov 10, 2021, 05:20 PM ISTUpdated : Nov 10, 2021, 05:24 PM IST
Fahadh Faasil |ഫഹദ് -മഹേഷ് നാരായണന്‍ കൂട്ടുകെട്ട് വീണ്ടും? ഇത്തവണ ആന്തോളജി ചിത്രം

Synopsis

കമൽഹാസൻ നായകനായി എത്തുന്ന വിക്രം സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് ഫഹദ്. 

മാലിക്കിന് ശേഷം ഫഹദ് ഫാസിലും(Fahadh Faasil) സംവിധായകന്‍ മഹേഷ് നാരായണനും (Mahesh Narayanan) വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. എം.ടി വാസുദേവൻ നായരുടെ(MT Vasudevan Nai) ആറ് കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്‌ളിക്സ് (Netflix) ആന്തോളജിയിലൂടെയാണ്(anthology) ഇരുവരും വീണ്ടും കൈകോർക്കുന്നതെന്നാണ് വിവരം. 

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിലവിൽ ആന്തോളജി ചിത്രത്തിൽ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Read Also: Malik|ഫഹദിന്റെ മാലികിന്റെ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

അതേസമയം നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി എന്നിവരാണ് അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, ലിജോ പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരും ആന്തോളജിയിലെ ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നുണ്ടെന്നുണ്ട്. 

അതേസമയം, കമൽഹാസൻ നായകനായി എത്തുന്ന വിക്രം സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് ഫഹദ്. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താരനിര്‍ണ്ണയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതി, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. 

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്