'സിജു അദ്ഭുതപ്പെടുത്തി, മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പ്': പ്രശംസയുമായി മേജർ രവി

Published : Sep 10, 2022, 05:11 PM IST
'സിജു അദ്ഭുതപ്പെടുത്തി, മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പ്': പ്രശംസയുമായി മേജർ രവി

Synopsis

സിജു  മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പാണെന്ന് മേജർ രവി പറയുന്നു.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്. സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായെത്തി സിജു ഏവരെയും അത്ഭുതപ്പെടുത്തിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് സിജുവിനെയും വിനയനെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സിജുവിനെ കുറിച്ച് സംവിധായകനും നടനുമായ മേജർ രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സിജു  മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പാണെന്ന് മേജർ രവി പറയുന്നു. സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയും എടുത്തുപറയേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രകടനമാണ് സിജു കാഴ്ചവെച്ചത്. ശരിക്കും അദ്ഭുതപ്പെടുത്തി. നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിനശ്രമം കാണാനാകും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ലെന്നും മേജർ രവി പറഞ്ഞു. 

കരുത്തനായൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതിൽ സന്തോഷമെന്നാണ് സിജുവിനെ കുറിച്ച് വിനയൻ പറഞ്ഞത്. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ വേണ്ടി ആത്മ സമർപ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും. എന്നെസ്നേഹിച്ച, നില നിർത്തിയ പ്രിയ മലയാളത്തിന് നന്ദിയെന്നും വിനയൻ കുറിച്ചിരുന്നു.  

കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നായികയായി എത്തിയത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

'വിനയന്‍ ഈ കഥ എന്തുകൊണ്ട് സിനിമയാക്കിയെന്ന് എനിക്ക് മനസിലായി'; മാലാ പാര്‍വ്വതി പറയുന്നു

ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍