മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാക, സല്യൂട്ട് അടിച്ച് ആദരവ് നൽകി പൊലീസുകാരൻ, അഭിനന്ദിച്ച് മേജർ രവി

By Web TeamFirst Published Jul 13, 2022, 3:35 PM IST
Highlights

മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നൽകിയ പൊലീസ് ഉദ്യോ​ഗസ്ഥന് അഭിനന്ദനവുമായി മേജർ രവി.

മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നൽകിയ പൊലീസ് ഉദ്യോ​ഗസ്ഥന് അഭിനന്ദനവുമായി മേജർ രവി(Major Ravi). തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ അമൽ എന്ന പൊലീസുകാരനെയാണ് മേജർ രവി നേരിട്ട് കണ്ട് അഭിനന്ദനം നൽകിയത്. അമൽ ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്ന് മേജർ രവി പറഞ്ഞു. ഇരുമ്പനം കടത്തുകടവു റോഡിൽ മാലിന്യക്കൂമ്പാരത്തിലാണ് ദേശീയ പതാക കണ്ടെത്തിയത്.

മേജർ രവിയുടെ വാക്കുകൾ

ഇന്ന് എന്നെ  ഒരു പൊലീസുകാരൻ അതിശയിപ്പിച്ചു. ഒരു കുപ്പത്തൊട്ടിയിൽ നമ്മുടെ ദേശീയ പതാക വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നത് നമ്മളെല്ലാം വാർത്തകളിൽ കണ്ടതാണ്. അതുകണ്ട തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ അമൽ എന്ന പൊലീസുകാരൻ ആദ്യം ചെയ്തത് ആ പതാകയ്ക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് പതാകകളെല്ലാം വാരിക്കെട്ടി വണ്ടിക്കയ്കത്ത് ഇടുകയായിരുന്നു. പത്രത്തിൽ വന്ന വാർത്ത കണ്ടിട്ട് അദ്ദേഹത്തെ കാണാൻ എത്തിയത്. നിങ്ങൾ ഓരോ ചെറുപ്പക്കാരും ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യണം. നിങ്ങൾക്കെല്ലാം വേണ്ടി അദ്ദേഹത്തെ ഞാൻ സല്യൂട്ട് ചെയ്യുകയാണ്. ഇത് നിങ്ങൾക്ക് ഓരോരുത്തർക്കും പാഠമാകണം. ഓരോ ചെറുപ്പക്കാരും ഇത് കണ്ട് പഠിക്കണം. 

പ്രേംകുമാറിന്‍റെ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും

കുപ്പത്തൊട്ടിയിൽ ദേശീയപതാക കിടക്കുന്നതറിഞ്ഞതിന്റെ കേസ് അന്വേഷിക്കുന്ന സംഘത്തോടൊപ്പമാണ് അമൽ അവിടെ എത്തിയത്.  അവിടെയെത്തിയ അദ്ദേഹം ആദ്യം ചെയ്തത് പതാകയെ നോക്കി സല്യൂട്ട് അടിക്കുകയായിരുന്നു.  ‘‘ഇത് എന്റെ ദേശീയ പതാക ആണ് ഇതിനെ ഇനി ഞാൻ അപമാനിക്കാൻ അനുവദിക്കില്ല’’ എന്നാണു അദ്ദേഹം പറഞ്ഞത്.  അതിനു ശേഷം അദ്ദേഹം അവയെല്ലാം പെറുക്കി ജീപ്പിൽ വച്ചു. അമൽ എന്ന പൊലീസുകാരനോട് എനിക്ക് നിറഞ്ഞ സ്നേഹമുണ്ട്. എന്റെ പതാക എന്റെ അഭിമാനമാണ്.  ഈ മണ്ണ് ഉണ്ടെങ്കിൽ മാത്രമേ മക്കളെ നിങ്ങൾ ഉള്ളൂ. ഈ മണ്ണിനെ നിങ്ങൾക്ക് മാത്രമേ സംരക്ഷിക്കാൻ കഴിയൂ അതിനു ആദ്യം വേണ്ടത് രാജ്യസ്നേഹമുള്ള ഒരു പൗരനാവുക എന്നതാണ്.  നിങ്ങൾ ഏതു രാഷ്ട്രീയപാർട്ടിയിൽ ഉള്ളവരോ ആകട്ടെ. രാജ്യസ്നേഹം ആയിരിക്കണം ആദ്യം ഉണ്ടാകേണ്ടത്.

click me!