നിരാശപ്പെടരുത്, എല്ലാ പിന്തുണയും- ഷെയ്‍ൻ നിഗത്തോട് മേജര്‍ രവി

By Web TeamFirst Published Oct 17, 2019, 11:05 AM IST
Highlights

ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ ഷെയ്‍ൻ നിഗത്തിന് പിന്തുണയുമായി മേജര്‍ രവി.

ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഷെയ്‍ൻ നിഗത്തിന് പിന്തുണയുമായി സംവിധായകൻ മേജര്‍ രവി. ഷെയ്‍ൻ നിഗത്തിന് എല്ലാ പിന്തുണയുമെന്ന് മേജര്‍ രവി സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.

മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അന്തരിച്ച നടൻ അബിയുടെ മകൻ ഷെയ്‍ൻ നിഗത്തിന്റെ വീഡിയോ കാണാനിടയായി.  ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം. സ്വയ പ്രയത്‍നത്താല്‍ കഠിനാദ്ധ്വാനം ചെയ്‍ത് വളര്‍ന്ന് വന്നതാണ് അവൻ.  വളര്‍ന്നുവരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുത്.  അത് മലയാള സിനിമയ്‍ക്ക് മോശമാണ്. ഷെയ്‍ന് എന്റെ എല്ലാ പിന്തുണയും. പ്രിയപ്പെട്ടെ ഷെയ്‍ൻ നിരാശപ്പെടരുത്. എല്ലാം ശരിയാകും. സ്‍നേഹത്തോടെ മേജര്‍ രവി.

വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയ്‍ൻ നിഗം പറഞ്ഞിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്‍ൻ നിഗം പറഞ്ഞിരുന്നു.

click me!