
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാർ. കാലങ്ങളായി അഭിന ജീവിതവുമായി മുന്നോട്ട് പോകുന്ന മല്ലിക പലപ്പോഴും നടത്തുന്ന പ്രസ്താവനകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അതിലൊന്നായിരുന്നു എമ്പുരാൻ വിവാദത്തിൽ മേജർ രവിക്കെതിരെ മല്ലിക നടത്തിയ പരാമർശം. രാജ്യസ്നേഹിയായ പട്ടാളക്കാരൻ സത്യം പറയാൻ പഠിക്കണമെന്നും പാർട്ടികൾ മാറിയാൽ ആ ക്വാളിറ്റി പോകുമെന്നും മേജർ രവിയെ മല്ലിക പരിഹസിച്ചിരുന്നു. ഇപ്പോഴിതാ മല്ലിക, തന്നെ പരിഹസിച്ചതിലോ തെറി വിളിച്ചതിലോ പരിഭവമില്ലെന്ന് പറയുകയാണ് മേജർ രവി.
"മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. എന്തോ ആയിക്കോട്ടെ. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാനെന്താ പറഞ്ഞേ. അതൊരു അമ്മയ്ക്ക് മകനോടുള്ള സ്നേഹമെന്നാണ്. അതുകൊണ്ട് മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അത്രയും ഇഷ്ടമാണ് അവരോട്. എപ്പോൾ കണ്ടാലും കെട്ടിപിടിച്ച് കാര്യങ്ങൾ പറയുന്ന ബന്ധമാണ്. പക്ഷേ മകനോടുള്ള ഇഷ്ടത്തിൽ നമ്മൾ മൂന്നാമതൊരാളായി. ആ മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അമ്മ എന്താണ്, മകൻ എന്താണ് എന്നുള്ളവത് വളരെയധികം മിസ് ചെയ്യുന്ന ആളാണ് ഞാൻ. രാജുവിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ", എന്നാണ് മേജർ രവി പറഞ്ഞത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പ്രകമ്പനം എന്ന ചിത്രമാണ് മല്ലിക സുകുമാരന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ മല്ലികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗണപതി, സാഗർ സൂര്യ, അൽ അമീൻ തുടങ്ങി നിരവധി പേര്‍ അഭിനയിച്ച ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ