
ചെന്നൈ: ശിവ സംവിധാനം ചെയ്ത സൂര്യ അഭിനയിച്ച കങ്കുവ 2024 നവംബർ 14 നാണ് റിലീസായത്. മൂന്ന് ദിവസത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ ചിത്രം നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എന്നാല്‍ ചിത്രം റിലീസ് ദിവസം മുതല്‍ നേരിട്ടത് കടുന്ന വിമര്‍ശനമാണ്. ഏറ്റവും പുതിയ വിവരം പ്രകാരം റിലീസ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം പടം വീണ്ടും സെൻസർ ചെയ്ത് വെട്ടിച്ചുരുക്കി നിർമ്മാതാക്കൾ എന്നാണ് അറിയുന്നത്.
സിനിമ ട്രാക്കറായ അമുത ഭാരതിയുടെ റിപ്പോർട്ട് അനുസരിച്ച്, സിനിമയുടെ യഥാർത്ഥ റൺടൈമിൽ നിന്ന് 12 മിനിറ്റ് കുറയ്ക്കാനാണ് നിര്‍മ്മാതാവ് തീരുമാനിച്ചത്. ചിത്രത്തിന്‍റെ ആദ്യഭാഗത്തെ ആധുനിക കാലത്തെ ഗോവപതിപ്പിലെ മിക്ക ഭാഗങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വെട്ടിചുരുക്കല്‍ നടത്തിയാല്‍ 2 മണിക്കൂര്‍ 22 മിനുട്ട് ആയിരിക്കും ചിത്രം ഉണ്ടാകുക. ഇത് കൂടാതെ വലിയ പ്രശ്നം ഉന്നയിക്കപ്പെട്ട ബിജിഎമ്മിലും ചില തിരുത്തലുകള്‍ വരുത്തും എന്നാണ് പിങ്ക്വല്ല റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം കങ്കുവയുടെ റിലീസിന് ശേഷം ചിത്രം വലിയ തോതിലുള്ള വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. അതിലൊന്ന് നായികയായി അവതരിപ്പിച്ച ദിഷ പഠാനിയുടെ പരിമിതമായ സ്‌ക്രീൻ സമയത്തെക്കുറിച്ചുള്ള വിമർശനങ്ങളാണ്. ഇതില്‍ നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജയുടെ ഭാര്യ നേഹ പ്രതികരിച്ചത് വിവാദമായിട്ടുണ്ട്.
ഡിലീറ്റ് ചെയ്ത ഒരു എക്സ് പോസ്റ്റില്‍ നിർമ്മാതാവിന്‍റെ ഭാര്യ പറഞ്ഞത് ഇതാണ് “ഏഞ്ചലയുടെ കഥാപാത്രം കങ്കുവയുടെ മുഴുവൻ ശ്രദ്ധാകേന്ദ്രമല്ല. അവൾക്ക് 2.5 മണിക്കൂർ സിനിമയിൽ മുഴുവന്‍ ഉണ്ടായിരിക്കാന്‍ സാധിക്കില്ല, അതിനാൽ ചിത്രത്തെ മനോഹരമാക്കാന്‍ സുന്ദരിയായ അവള്‍ അത്യവശ്യമാണ്" ഒപ്പം തന്നെ ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സ്വീകരിക്കുമ്പോൾ, പ്രത്യേക ലക്ഷ്യം വച്ചുള്ള പ്രചരണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വാര്‍ത്തയായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.
വിജയ്‍യുടെ അവസാന ചിത്രത്തിന് 'കാന്താര 2' വെല്ലുവിളിയോ?
'വാ പൊളിച്ച് കണ്ടിരിക്കും': 'കങ്കുവ' പ്രമോഷനില്‍ ട്രോളായ കാര്യത്തില്‍ സൂര്യയുടെ വിശദീകരണം
നയൻതാര; ഫെയറി ടെയിൽ അല്ല, സക്സസ് സ്റ്റോറി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ