'തേജസേട്ടനെ കിട്ടാനുള്ളൊരു നിമിത്തമായിരിക്കാം അത്', മനസ്സ് തുറന്ന് മാളവിക

Published : Mar 24, 2023, 01:14 PM IST
'തേജസേട്ടനെ കിട്ടാനുള്ളൊരു നിമിത്തമായിരിക്കാം അത്', മനസ്സ് തുറന്ന് മാളവിക

Synopsis

തേജസിനെ കണ്ടുമുട്ടിയ ഷോയെ കുറിച്ച് മനസ് തുറന്ന് മാളവിക കൃഷ്‍ണദാസ്.  

ഡാന്‍സിലൂടെ തുടങ്ങി അഭിനയത്തിലും കഴിവ് തെളിയിക്കുകയായിരുന്നു മാളവിക കൃഷ്‍ണദാസ്. യുവജനോത്സവ വേദികളില്‍ തിളങ്ങിയ താരം റിയാലിറ്റി ഷോകളിലും മത്സരിച്ചിരുന്നു. 'സൂപ്പർ ഡാൻസർ ജൂനിയർ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ശേഷം അവതാരകയായും മാളവിക തിളങ്ങിയിരുന്നു.

ഇപ്പോഴിതാ, 'നായികാ നായകനി'ൽ താൻ മനസില്ലാ മനസോടെയാണ് മത്സരിക്കാൻ എത്തിയതെന്ന് പറയുകയാണ് മാളവിക. തേജസിനെ കണ്ടുമുട്ടാനുള്ള നിമിത്തമായിരിക്കാം ആ തീരുമാനമെന്നും നടി പറയുന്നു. ബിഹൈൻഡ്‍വുഡ്‍സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മാളവിക ഇക്കാര്യം പറഞ്ഞത്. വളരെ ആലോചിച്ച ശേഷമാണ് താൻ ഷോയില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്നാണ് മാളവിക പറയുന്നത്.

'മനസില്ലാ മനസോടെയാണ് ഞാൻ 'നായിക നായകനി'ൽ മത്സരിച്ചത്. ചെന്നൈയിൽ ഡാൻസ് പഠിക്കാനായി പോയിരുന്നു. അതുകഴിഞ്ഞ് തിരിച്ച് വന്നപ്പോഴായിരുന്നു 'നായിക നായക'ന്റെ പരസ്യം കണ്ടത്. മാളു അതിലേക്ക് അയയ്ക്കണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പൂജാമുറിയിൽ ഭഗവാന് മുന്നിൽ യെസ്, നോ എന്നെഴുതിയ പേപ്പർ വെച്ച് നറുക്കിട്ട് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഷോയിലേക്ക് അപേക്ഷ അയച്ചത്. രണ്ട് തവണയാണ് അയച്ചത്. എന്തെങ്കിലും അഭിനയിച്ച് അയയ്ക്കണമെന്ന് അവർ അറിയിച്ചപ്പോൾ ആകെ അങ്കലാപ്പായിരുന്നു. ഷോയിലേക്ക് പോകണോ, വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് അങ്ങ് പോവുകയായിരുന്നു. തേജസേട്ടനെ കിട്ടാനുള്ളൊരു നിമിത്തമായി മാറുകയായിരുന്നു അത്' എന്ന് മാളവിക പറയുന്നു.

ഒരുമിച്ച് പ്രണയം റൗണ്ട് ചെയ്‍തിരുന്നു ഇരുവരും. ഇവരുടെ സ്‌കിറ്റിന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ജീവിതത്തിലും നിങ്ങള്‍ രണ്ടാളും ഒരുമിച്ചെങ്കില്‍ നല്ലതായേനെ എന്നൊക്കെയുള്ള കമന്റുകൾ അന്ന് വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇവർ ഒന്നിക്കുന്നതും.

Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ