മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ക്രിസ്റ്റിയുടെ ട്രെയിലർ ട്രെൻഡിങ് നമ്പർ വൺ

Published : Feb 13, 2023, 10:00 AM ISTUpdated : Feb 13, 2023, 10:35 AM IST
മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ക്രിസ്റ്റിയുടെ ട്രെയിലർ ട്രെൻഡിങ് നമ്പർ വൺ

Synopsis

സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. 'പാൽമണം', 'പൂവാർ' എന്നീ രണ്ട് വീഡിയോ സോങ്ങുകളും അണിയറ പ്രവർത്തകർ മുൻപേ പുറത്തു വിട്ടിരുന്നു. 

കൊച്ചി: റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച്   മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം കൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രൈലർ. 

സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. 'പാൽമണം', 'പൂവാർ' എന്നീ രണ്ട് വീഡിയോ സോങ്ങുകളും അണിയറ പ്രവർത്തകർ മുൻപേ പുറത്തു വിട്ടിരുന്നു. ഇവയും യൂട്യൂബ് ട്രെൻഡിങ്ങിൽ യഥാക്രമം 13, 16 എന്നീ സ്ഥാനങ്ങളിലുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ആലപിച്ചിരിക്കുന്നതും ഗോവിന്ദ് വസന്തയാണ്. വരികൾ വിനായക് ശശികുമാർ.

 ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
 
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തുന്നു.ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ  ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.മാർക്കറ്റിങ് - ഹുവൈസ് മാക്സോ.

'നടൻമാരെ പോലെ വ്യത്യസ്‍ത കഥാപാത്രങ്ങള്‍ ചെയ്യാൻ നടിയും പ്രാപ്‍തയാണ്', നിലപാടുകള്‍ വേണമെന്നും മാളവിക

മാത്യുവും മാളവികയും ഒന്നിക്കുന്ന 'ക്രിസ്റ്റി', ട്രെയിലര്‍ പുറത്ത്

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍