ഇമേജ് സെറ്റ് ചെയ്‍ത് മുന്നോട്ടു പോകുന്നതില്‍ താല്‍പര്യമില്ലെന്ന് മാളവിക മോഹനൻ.


ഇമേജ് സെറ്റ് ചെയ്‍ത് മുന്നോട്ടു പോകുന്നതില്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് നടി മാളിവിക മോഹനൻ. നടൻമാരെ പോലെ തന്നെ വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്‍തി നടിക്കുമുണ്ട്. സിനിമയിലും ജീവിതത്തിലു നിലപാട് ഉണ്ടാകുക വളരെ പ്രധാനമാണെന്നും മാളവിക മോഹനൻ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മോഹനൻ ഇക്കാര്യം പറഞ്ഞത്.

'ക്രിസ്റ്റി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക മോഹനൻ മനസ് തുറന്നത്. 'ക്രിസ്റ്റി' എന്ന ടൈറ്റില്‍ കഥാപാത്രം നല്‍കുന്ന ഉത്തരവാദിത്തവും സാധ്യതളും പ്രധാനമാണ്. സമീപകാലത്ത് എനിക്ക് ലഭിച്ച കഥാപാത്രളെല്ലാം അല്‍പം സീരിയസ് ആയ പശ്ചാത്തലം ഉള്ളവയായിരുന്നു. എന്നാല്‍ 'ക്രിസ്റ്റി'യുടെ പശ്ചാത്തലം അതില്‍ നിന്നെല്ലാം വ്യത്യസ്‍തമാണ് എന്നതാണ് തന്നെ ആകര്‍ഷിച്ച ഘടകം എന്നും മാളവിക മോഹനൻ പറഞ്ഞു.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ- ആൽവിൻ ഹെൻറി. മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.

Read More: ചിരി നിറവില്‍ അജിത്ത്, സന്തോഷത്തിന്റെ കാരണം എന്തെന്ന് തിരക്കി ആരാധകര്‍