പാ രഞ്‍ജിത്തിന്റെ വിക്രം ചിത്രത്തില്‍ നായികയാകാൻ മാളവിക മോഹനൻ

Published : Oct 17, 2022, 09:01 PM IST
പാ രഞ്‍ജിത്തിന്റെ വിക്രം ചിത്രത്തില്‍ നായികയാകാൻ മാളവിക മോഹനൻ

Synopsis

രശ്‍മിക മന്ദാനയെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചത്.  

പാ രഞ്‍ജിത്തും വിക്രവും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.  ആന്ധ്രാപ്രദേശിലെ കടപ്പയില്‍ ചിത്രീകരണം ആരംഭിച്ചു. മാളവിക മോഹനൻ ആണ് ചിത്രത്തില്‍ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയെ ആയിരുന്നു നേരത്തെ നായികയായി പരിഗണിച്ചത്.

രശ്‍മിക മന്ദാനയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് മാളവിക മോഹനന് അവസരം ലഭിച്ചത്. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. സെല്‍വ ആര്‍ കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

കെ ഇ ജഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 'കെജിഎഫ്', 'വിക്രം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയ അൻപറിവ് ആണ് സംഘട്ടന സംവിധായകൻ. എസ് എസ് മൂര്‍ത്തിയാണ് കലാസംവിധായകൻ. 'ചിയാൻ 61' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

പാ രഞ്‍ജിത്ത് സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം  'നക്ഷത്തിരം നകര്‍കിരത്' ആണ്.  കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരായാരുന്നു നിര്‍മ്മാണം.  റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന 'നക്ഷത്തിരം നകര്‍കിരത്' പാ രഞ്‍ജിത്തിന്‍റെ മുന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരുന്നു. വിക്രമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ തമിഴകത്തെ ഇതിഹാസ ചിത്രമായ  'പൊന്നിയിൻ സെല്‍വനാ'ണ്. തമിഴകത്ത് നിന്ന് മാത്രമായി 200 കോടി നേടിയ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. അഞ്ഞൂറ് കോടിക്കടുത്ത് ചിത്രം ലോകമെമ്പാടു നിന്നുമായി കളക്റ്റ് ചെയ്‍തിട്ടുണ്ട്.

Read More: 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍