'ഖലീഫ'യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം

Published : Aug 18, 2026, 12:01 PM IST
Malavika Sharma- Khalifa Movie

Synopsis

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' സെപ്റ്റംബർ 20-ന് ഓണം റിലീസായി തിയേറ്ററുകളിലെത്തും. മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് എത്തുമ്പോൾ, മോഹൻലാൽ ഒരു പ്രധാന അതിഥി വേഷം ചെയ്യുന്നു.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് എം തികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ യൂട്യൂബിൽ 3 മില്യൺ കാഴ്ചക്കാരെയാണ് ട്രെയ്‌ലർ നേടിയത്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് മാളവിക ശർമ്മയാണ്. ഫിസ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാളവിക എത്തുന്നത്. ചിത്രത്തിലെ അസലായവളെ എന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തിൽ എത്തുന്നത് ഓണം റിലീസായി സെപ്റ്റംബർ 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളം ത്രില്ലറില്‍ സ്പാനിഷ് താരം കേന്ദ്ര കഥാപാത്രം; 'രണ്ട് രഹസ്യങ്ങള്‍' വരുന്നു
ബുക്കിങ്ങിൽ വമ്പൻ മുന്നേറ്റം, വിറ്റുപോയത് 3 മില്യണിലധികം ടിക്കറ്റുകൾ; തരംഗമായി സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ്