'പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരുന്നു', നന്ദി പറഞ്ഞ് സുപ്രിയ മേനോന്റെ കുറിപ്പ്

Published : Aug 01, 2023, 06:01 PM IST
'പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരുന്നു', നന്ദി പറഞ്ഞ് സുപ്രിയ മേനോന്റെ കുറിപ്പ്

Synopsis

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞ സുപ്രിയ മേനോൻ പിറന്നാളിന് കുടുംബത്തോടൊപ്പമായിരുന്നു എന്നും വ്യക്തമാക്കുന്നു.

നടൻ പൃഥ്വിരാജിന്റെ ഭാര്യയും പ്രമുഖ സിനിമാ നിര്‍മാതാവുമായ സുപ്രിയ മേനോന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഒട്ടേറെ പേരാണ് സുപ്രിയ മേനോന് ആശംസകളുമായി എത്തിയത്. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും നന്ദി പറയുന്ന കുറിപ്പില്‍ സുപ്രിയ മേനോൻ എഴുതിയിരിക്കുന്നു.

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സ്‍നേഹം നിറഞ്ഞ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതും തനിക്ക് പ്രചോദനമാകുന്നതുമാണ്. കുടുംബത്തോടൊപ്പമായിരുന്നു ഞാൻ ജന്മദിനത്തില്‍ ഉണ്ടായിരുന്നത്. പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം താൻ പ്രതീക്ഷിക്കുന്നു. പൃഥ്വി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും പറഞ്ഞാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആരാധകരുടെ സ്‍നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 'വിലായത്ത് ബുദ്ധ'യെന്ന എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, എനിക്ക് വിദഗ്ദ്ധരുടെ ചികിത്സ ആശുപത്രിയില്‍ ലഭിക്കുകയും ചെയ്‍തു. നിലവിൽ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചുവെന്നും താൻ പെട്ടെന്ന് മടങ്ങിയെത്തും എന്നും പൃഥ്വിരാജ് കുറിച്ചു. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ താൻ പരമാവധി ശ്രമിക്കും. തന്നോട് സ്‍നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് നേരത്തെ കുറിച്ചിരുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ നോവലാണ് സിനിമയായി അതേ പേരില്‍ ഒരുങ്ങുന്നത്. നവാഗതനായ ജയന്‍ നമ്പ്യാറാണ് സംവിധാനം. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന 'വിലായത്ത് ബുദ്ധ' നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന്, സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു.

Read More: 'രഞ്‍ജിത്താണ് മറുപടി പറയേണ്ടത്', അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് വിനയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ